വൈറല്‍

രാംനാഥ് കോവിന്ദ് യുപിയിലെ പിഎം വേലായുധന്‍; മോദി – ഷാ ടീമിന് അഭിനന്ദനങ്ങള്‍:  അഡ്വ.ജയശങ്കര്‍

1000ന്റെ നോട്ട് പിന്‍വലിയ്ക്കുന്നതിനേക്കാള്‍ ലാഘവത്തോടെയാണ് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കുന്നത്.

ഉത്തര്‍പ്രദേശിലെ പിഎം വേലായുധനാണ് എന്‍ഡിഎയുടെ രാംനാഥ് കോവിന്ദ് എന്ന് അഭിഭാഷകനും രാഷട്രീയ നിരീക്ഷകനുമായ അഡ്വ ജയശങ്കര്‍. 1000ന്റെ നോട്ട് പിന്‍വലിയ്ക്കുന്നതിനേക്കാള്‍ ലാഘവത്തോടെയാണ് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കുന്നതെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. ഫക്രുദീന്‍ അലി അഹമ്മദിന്റേയും പ്രതിഭ പാട്ടീലിന്റേയും ഗണത്തില്‍ പെടുന്ന ഒരു രാഷ്ട്രപതിയാകും കോവിന്ദ് എന്ന് പ്രതീക്ഷിക്കാം. ഇക്കണ്ട പുരുഷാരത്തിനിടയില്‍ നിന്ന് ഇദ്ദേഹത്തെ കണ്ടുപിടിച്ച മോദി-ഷാ ടീമിനെ അനുമോദിക്കുന്നു എന്ന പരിഹാസവുമായാണ് ജയശങ്കര്‍ അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍