ന്യൂസ് അപ്ഡേറ്റ്സ്

ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

ചന്ദ്രന്‍ ഹൃദ്രോഗിയായിരുന്നെങ്കിലും നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെങ്കിലും മരണകാരണം തലയ്‌ക്കേറ്റ ഗുരുത പരിക്ക് തന്നെയാണ് എന്നാണ് ഡോക്ടര്‍ പറയുന്നത്.

പന്തളം സ്വദേശിയായ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ കരിങ്കല്‍ കഷണങ്ങള്‍ കരുതിയിരുന്നതായും കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെ എറിയുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് ചന്ദ്രന്റെ മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രന്‍ ഹൃദ്രോഗിയായിരുന്നെങ്കിലും നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെങ്കിലും മരണകാരണം തലയ്‌ക്കേറ്റ ഗുരുത പരിക്ക് തന്നെയാണ് എന്നാണ് ഡോക്ടര്‍ പറയുന്നത്. ചന്ദ്രന്റെ മരണം ഹൃദയാഘാതം മൂലമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പന്തളത്ത് ബുധനാഴ്ച വൈകീട്ട് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനത്തിലാണ് ചന്ദ്രന് പരിക്കേറ്റത്. നെറ്റിയിലും തലയുടെ മധ്യഭാഗത്തും ആഴത്തില്‍ പരിക്കുകളുണ്ടായിരുന്നു. ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍