ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക പാകിസ്താന്റെ കൂടി താല്‍പര്യം: ഇമ്രാന്‍ ഖാന്‍

മുംബയ് കേസ് പരിഹരിക്കുക ഞങ്ങളുടേയും താല്‍പര്യമാണ്. ഇത് ഭീകരാക്രമണ കേസ് ആണ്. കേസിന്റെ ഇപ്പോളത്തെ നില സംബന്ധിച്ച് ഉദ്യോഗസ്ഥരോട് അന്വേഷിച്ചിട്ടുണ്ട്.

മുംബയ് ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ഈ പ്രശ്‌നം പരിഹരിക്കുക പാകിസ്താന്റെ കൂടി താല്‍പര്യമാണ് എന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുംബയ് കേസ് പരിഹരിക്കുക ഞങ്ങളുടേയും താല്‍പര്യമാണ്. ഇത് ഭീകരാക്രമണ കേസ് ആണ്. കേസിന്റെ ഇപ്പോളത്തെ നില സംബന്ധിച്ച് ഉദ്യോഗസ്ഥരോട് അന്വേഷിച്ചിട്ടുണ്ട്. – വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരരായ ലഷ്‌കര്‍ ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ പാകിസ്താന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. ലഷ്‌കര്‍ നേതാവ് സാകി ഉര്‍ റഹ്മാന്‍ ലഖ്വി അടക്കമുള്ളവര്‍ക്കെതിരായ കേസ് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയിലാണുള്ളത്. എന്നാല്‍ കേസ് നടപടികള്‍ നിലവില്‍ സ്തംഭിച്ചിരിക്കുകയാണ്. കേസ് മുന്നോട്ടുപോകണമെങ്കില്‍ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ആവശ്യമുള്ള തെളിവുകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പാണ് വരുന്നത് എന്നറിയാം ഭരണകക്ഷിയുടെ മുസ്ലീം വിരുദ്ധ, പാകിസ്താന്‍ വിരുദ്ധ സമീപനങ്ങളും അറിയാം. ഞാന്‍ ഒരു വിസാരഹിത കോറിഡോര്‍ (കര്‍താര്‍പൂര്‍) തുറന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനാകുമെന്നാണ് കരുതുന്നത് – ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഫ്രാന്‍സിനേയും ജര്‍മ്മനിയേയും പോലെ എന്തുകൊണ്ട് പാകിസ്താനും ഇന്ത്യക്കും അതിര്‍ത്തികള്‍ തുറന്നിട്ടുകൂടാ എന്ന് കര്‍താര്‍പൂര്‍ കോറിഡോറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇമ്രാന്‍ ഖാന്‍ ചോദിച്ചിരുന്നു. അമേരിക്കയുടെ തോക്കുകളാകാന്‍ ഇനി പാകിസ്താനെ കിട്ടില്ലെന്നും ഇമ്രാന്‍ തുറന്നടിച്ചിരുന്നു.

കാശ്മീരിനെക്കുറിച്ച് വാജ്‌പേയ് എന്നോട് പറഞ്ഞത് എന്താണെന്നറിയാമോ?: ഇമ്രാന്‍ ഖാന്‍

“അല്ല, അത് മോദിയെ ഉദ്ദേശിച്ചല്ല”: ഇമ്രാന്‍ ഖാന്‍

പഴയ കാര്യങ്ങളുടെ ഉത്തരവാദിത്തം എറ്റെടുക്കാനാവില്ല: ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ഇമ്രാന്‍ ഖാന്‍

“ജര്‍മ്മനിക്കും ഫ്രാന്‍സിനും അതിര്‍ത്തി തുറന്നിടാമെങ്കില്‍ പാകിസ്താനും ഇന്ത്യക്കും എന്തുകൊണ്ട് അതായിക്കൂട?”: ഇമ്രാന്‍ ഖാന്‍

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി ചര്‍ച്ച: ഇമ്രാന്‍ ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍