TopTop

ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി; രാത്രിയും പകലും വിരി വയ്ക്കാം

ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി; രാത്രിയും പകലും വിരി വയ്ക്കാം
ശബരിമല ക്ഷേത്ര സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി. നടപ്പന്തലില്‍ വിരിവയ്ക്കുന്നതിനും കൂട്ടം കൂടി നില്‍ക്കുന്നതിനും മറ്റുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയിലും സന്നിധാനത്ത് കഴിയാം. രാത്രിയും പകലും വിരിവയ്ക്കാം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇക്കാര്യങ്ങള്‍ ലൗഡ് സ്പീക്കറിലൂടെ തീര്‍ത്ഥാടകരെ അറിയിച്ചു. അതേസമയം നിയമവിരുദ്ധമായി സംഘം ചേരുന്നത് അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ശരണം വിളിക്കോ നാമജപത്തിനോ സന്നിധാനത്ത് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സര്‍ക്കാരിനും പൊലീസിനുമെതിരെ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ്.

Next Story

Related Stories