ന്യൂസ് അപ്ഡേറ്റ്സ്

പ്രതികാരം തുടങ്ങി; കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയിൽ സി ബി ഐ റെയ്ഡ്?

പ്രതികാര നടപടി എന്നു തന്റെ വസതിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡി കെ ശിവകുമാര്‍

കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയിൽ സി ബി ഐ റെയ്ഡെന്നു റിപ്പോര്‍ട്ട്. റെയ്ഡ് ബിജെപി സര്‍ക്കാരിന്റെ പ്രതികാര നടപടി എന്നു തന്റെ വസതിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡി കെ ശിവകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഡി കെ ശിവകുമാറിന്റെ സഹോദരനും എം പിയുമായ ഡി കെ സുരേഷ് പറഞ്ഞു.

ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങളെ പ്രതിരോധിച്ചു കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്സ് –ജെഡിഎസ് സഖ്യ ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ഡി കെ ശിവകുമാര്‍. നേരത്തെ രാജ്യ സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എം എല്‍ എമാരെയും ബാംഗളൂരുവില്‍ എത്തിച്ചു വോട്ട് ചോര്‍ച്ച തടഞ്ഞതും ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു.

പുതിയ ‘ചാണക്യ’ന് മുന്‍പില്‍ അമിത് ഷായ്ക്കിത് രണ്ടാം തോല്‍വി; കര്‍ണ്ണാടക ഇനി ഡി കെ റിപ്പബ്ലിക്

എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി നോക്കിയാല്‍ കളി ഞങ്ങള്‍ക്കുമറിയാം: ഡികെ ശിവകുമാര്‍

കര്‍ണ്ണാടകയില്‍ തോറ്റ യുദ്ധം കോണ്‍ഗ്രസ്സ് തിരിച്ചുപിടിച്ചതിങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍