TopTop
Begin typing your search above and press return to search.

ഗുരുഗ്രാം ഭൂമി തട്ടിപ്പ്: റോബര്‍ട്ട് വാദ്രക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമെതിരെ കേസ്

ഗുരുഗ്രാം ഭൂമി തട്ടിപ്പ്: റോബര്‍ട്ട് വാദ്രക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമെതിരെ കേസ്
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്കും കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമെതിരെ ഭൂമി തട്ടിപ്പ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുഗ്രാമിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന (ഐപിസി സെക്ഷന്‍ 120 ബി), വഞ്ചന (സെക്ഷന്‍ 420), വ്യാജ രേഖ ചമയ്ക്കല്‍ (467, 468, 471). അഴിമതി നിരോധന നിയമപ്രകാരമാണ് ഗുരുഗ്രാമിലെ ഖേദ്കി ഡോല പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Next Story

Related Stories