TopTop
Begin typing your search above and press return to search.

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ഇറക്കിയത് 50,000 പേരെ: കോടിയേരി

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ഇറക്കിയത് 50,000 പേരെ: കോടിയേരി
ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് നിയോഗിച്ചിരിക്കുന്നത് 50,000 പേരെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ ചോര വീഴ്ത്താനാണ് ആര്‍എസ്എസ് ശ്രമം. തീര്‍ത്ഥാടനം അലങ്കോലമാക്കുകയാണ് അവര്‍. ബിജെപി പ്രവര്‍ത്തകര്‍ എല്ലാ ദിവസവും ശബരിമലയില്‍ പോയി കലാപമുണ്ടാക്കാന്‍ പ്രവര്‍ത്തകരോട് സര്‍ക്കുലര്‍ വഴി ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി - കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നത് സുപ്രീം കോടതി വിധിയാണ്. ഓരോ മണ്ഡലത്തില്‍ നിന്നും ഇത്രയിത്ര സ്ത്രീകളെ ശബരിമലയിലേയ്ക്ക് കൊണ്ടുപോകണം എന്ന് സിപിഎം തീരുമാനിച്ചിട്ടില്ല. എന്നാല്‍ ബിജെപി ഓരോ മണ്ഡലത്തില്‍ നിന്നും അക്രമം നടത്താനായി പ്രവര്‍ത്തകരെ കൊണ്ടുപോവുകയാണ്.



Next Story

Related Stories