ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല ദേശീയ കര്‍മ്മസമിതിയില്‍ അമൃതാനന്ദ മയിയും പ്രിയദര്‍ശനും സെന്‍ കുമാറും

അമൃതാനന്ദമയി കര്‍മ്മസമിതിയുടെ രക്ഷാധികാരികളിലൊരാളാണ്. സെന്‍കുമാറും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസ് അനുഭാവിയുമായ കെഎസ് രാധാകൃഷ്ണന്‍ ഉപാധ്യക്ഷനാണ്. പ്രിയദര്‍ശന്‍ സമിതി അംഗമാണ്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായ സമരത്തെ ദേശീയ തലത്തിലേയ്ക്ക് വ്യാപിപ്പിക്കാനായി രൂപീകരിച്ച കര്‍മ്മസമിതിയില്‍ ആത്മീയ വ്യവസായി അമൃതാനന്ദമയിയും മുന്‍ ഡിജിപി ടിപി സെന്‍ കുമാറും സംവിധായകന്‍ പ്രിയദര്‍ശനും. അമൃതാനന്ദമയി കര്‍മ്മസമിതിയുടെ രക്ഷാധികാരികളിലൊരാളാണ്. സെന്‍കുമാറും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസ് അനുഭാവിയുമായ കെഎസ് രാധാകൃഷ്ണന്‍ ഉപാധ്യക്ഷനാണ്. പ്രിയദര്‍ശന്‍ സമിതി അംഗമാണ്.

കര്‍ണാടക ഹൈക്കോടതി റിട്ട.ജഡ്ജി എന്‍ കുമാര്‍ ആണ് സമിതി അധ്യക്ഷന്‍. പന്തളം കൊട്ടാരം പ്രതിനിധി പിജി ശശികുമാര്‍ വര്‍മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി തുടങ്ങിയവരാണ് രക്ഷാധികാരികള്‍. മുന്‍ വനിതാകമ്മീഷന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജ്ജന്‍ മാര്‍ത്താണ്ഡന്‍ പിള്ളി തുടങ്ങി ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരും സംഘപരിവാര്‍ അനുകൂലികളുമാണ് സമിതിയിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍