ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് പിണറായി; കലാപമുണ്ടാകുമെന്ന് സുധാകരന്‍

ഇന്ത്യന്‍ ഭരണഘടനയുണ്ടാകുന്നതിന് മുമ്പുണ്ടായതാണ് ആര്‍ത്തവ അശുദ്ധി സംബന്ധിച്ചും നൈഷ്ഠിക ബ്രഹ്മചര്യം അനുസരിച്ചുമുള്ള സങ്കല്‍പ്പമെന്നും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയും മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ല. സ്ത്രീ പ്രവേശനം സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സ്ത്രീപ്രവേശനത്തെ മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വാസിയുമായ ടികെഎ നായര്‍ അടക്കമുള്ളവര്‍ അനുകൂലിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യം പറയുകയുമുണ്ടായി. പല സന്യാസിമാരും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ് എന്നും പിണറായി വ്യക്തമാക്കി.

അതേസമയം സമയം സ്ത്രീപ്രവേശനവുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്ത് കലാപമുണ്ടാകുമെന്ന് പല ശക്തികളും മുതലെടുപ്പ് നടത്തുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുണ്ടാകുന്നതിന് മുമ്പുണ്ടായതാണ് ആര്‍ത്തവ അശുദ്ധി സംബന്ധിച്ചും നൈഷ്ഠിക ബ്രഹ്മചര്യം അനുസരിച്ചുമുള്ള സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളുമെന്നും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയും മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

‘അമ്മമഹാറാണി ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയശേഷം’: അശ്വതി തിരുനാള്‍

“ശബരിമലയിലേക്ക് വരുന്ന ഫെമിനിസ്റ്റുകളെ കൈകൊണ്ട് തൊടില്ല; എന്നാല്‍, നെഞ്ചില്‍ ചവിട്ടിയേ കയറാന്‍ സമ്മതിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍