UPDATES

ട്രെന്‍ഡിങ്ങ്

ശ്രീധരന്‍ പിള്ളയെ വിളിച്ചിട്ടില്ല, അഭിപ്രായമോ നിയമോപദേശമോ തേടിയിട്ടുമില്ല: തന്ത്രി

ശ്രീധരന്‍ പിള്ളയടക്കം പല നേതാക്കളും വീട്ടില്‍ വന്നിട്ടുണ്ടാകാം എന്നാണ് രാജീവര് പറഞ്ഞത്. ശ്രീധരന്‍ പിള്ളയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ലെന്നും തന്ത്രി പറഞ്ഞു.

ശബരിമല തന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നതായും തന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം നടയടക്കുമെന്ന് പ്രഖ്യാപിച്ചതെന്നുമുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന തള്ളി തന്ത്രി കണ്ടര് രാജീവര്. ശ്രീധരന്‍ പിള്ളയടക്കം പല നേതാക്കളും വീട്ടില്‍ വന്നിട്ടുണ്ടാകാം എന്നാണ് രാജീവര് പറഞ്ഞത്. ശ്രീധരന്‍ പിള്ളയെ വിളിക്കുകയോ സംസാരിക്കുകയോ അഭിപ്രായമോ നിയമോപദേശമൊ തേടിയിട്ടില്ലെന്നും തന്ത്രി പറഞ്ഞു. ആരോടും ഇത് സംബന്ധിച്ച് അഭിപ്രായം തേടിയിട്ടുമില്ല. മറ്റെല്ലാ വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ കേള്‍പ്പിച്ച് ഇക്കാര്യം ചോദിച്ചപ്പോളാണ് മാധ്യമപ്രവര്‍ത്തകരോട് തന്ത്രി പ്രതികരിച്ചത്.

ശ്രീധരന്‍ പിള്ള യുവമോര്‍ച്ച പരിപാടിയില്‍ പറഞ്ഞത്:

അന്ന് സ്ത്രീകളെയും കൊണ്ട് അവിടെ അടുത്തെത്തിയ അവസരത്തിൽ ആ തന്ത്രി വിളിച്ചത്, മറ്റൊരു ഫോണിൽ നിന്നു വിളിച്ച് എന്നോടു സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തോടൊരു വാക്ക് പറഞ്ഞു. എന്തോ അറംപറ്റിയതു പോലെ ആ വാക്ക് ശരിയാവുകയും ചെയ്തു. അദ്ദേഹം അൽപം അസ്വസ്ഥനായിരുന്നു. പൂട്ടിയിട്ടാൽ കോടതിവിധി ലംഘിച്ചു എന്ന് വരില്ലേ, കോടതിയലക്ഷ്യമാകില്ലേ. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു. വിളിച്ച അവസരത്തിൽ ഞാൻ പറഞ്ഞു തിരുമേനീ, തിരുമേനി ഒറ്റയ്ക്കല്ല, ഇതിൽ കണ്ടംപ്റ്റ് ഓഫ് കോർട്ട് നിൽക്കില്ല. കണ്ടംപ്റ്റ് ഓഫ് കോർട്ട് നിൽക്കണമെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലാണ് കേസ്സെടുക്കുക. പതിനായിരക്കണക്കിനാളുകളുണ്ടാകും അക്കൂട്ടത്തിൽ. തിരുമേനി ഒറ്റയ്ക്കല്ല എന്ന് പറഞ്ഞപ്പോൾ രാജീവര് എനിക്ക് സാറ് പറഞ്ഞ ആ ഒരൊറ്റ വാക്ക് മതി എന്നു പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്നെടുക്കുകയുണ്ടായി.

ആ തീരുമാനമാണ് വാസ്തവത്തിൽ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. ഇന്നദ്ദേഹം വീണ്ടുമതുപോലെ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും കണ്ടംപ്റ്റ് ഓഫ് കോർട്ട് വന്നപ്പോൾ ഞാന്‍ ഒന്നാംപ്രതിയും അദ്ദേഹം രണ്ടാംപ്രതിയുമായിട്ടാണ് മാർക്സിസ്റ്റുകാർ സുപ്രീംകോടതിയിൽ കണ്ടംപ്റ്റ് ഓഫ് കോർട്ട് നടത്തിയതുകൊണ്ട് എന്റെ ഭാഗത്ത്, ഞാൻ വെറുതെ പറഞ്ഞതാണെങ്കിലും, വെറുതെ പറഞ്ഞതല്ല ആത്മാർത്ഥമായി പറഞ്ഞതാണ്, പക്ഷെ എന്നെ കണ്ടംപ്റ്റിൽ കുടുക്കുമെന്ന് ഒരു സ്വപ്നം പോലും എനിക്കുണ്ടായിരുന്നില്ല. പക്ഷെ ഭഗവാന്റെ നിശ്ചയം, ഞാനും അദ്ദേഹവും ഒന്നിച്ച് കണ്ടംപ്റ്റ് ഓഫ് കോർട്ടിൽ പ്രതികളാകുമ്പോൾ അദ്ദേഹത്തിന് ആത്മവിശ്വാസം ഒന്നുകൂടി ഉയർന്നിരിക്കുന്നു എന്നുള്ളതാണ് വസ്തുത. അതുകൊണ്ട് ഞാനതാണ് പറഞ്ഞത് സ്ട്രാറ്റജിയാണ് അവരെങ്ങനെ പോകും എന്നത് കണ്ടിട്ട്, മീഡിയകള് പറയുന്നതിനനുസരിച്ചിട്ട് നമ്മുടെ ഭാഗധേയം നിർണയിക്കേണ്ടവരല്ല.

“ഓരോരുത്തരായി നമ്മൾ വെച്ച അജണ്ടയിൽ വന്നു വീണു”: തന്ത്രി തന്നെ വിളിച്ചെന്ന് പറയുന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്റെ ഓഡിയോ പുറത്ത്

തന്ത്രിയുമായുള്ള ‘ഗൂഢാലോചന’; ശ്രീധരന്‍പിള്ള പ്രതിരോധത്തില്‍; ആഞ്ഞടിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും

മാധ്യമങ്ങളില്‍ ‘സിപിഎം ഫ്രാക്ഷന്‍’; ബിജെപി എംപിയുടെ ചാനല്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു: ശ്രീധരന്‍ പിള്ള

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍