Top

ശബരിമല LIVE: തീവ്രസമരങ്ങളിലേക്ക് നീങ്ങരുതെന്ന് മുല്ലപ്പള്ളിയോട് രാഹുൽ - സ്ത്രീകളെ തടഞ്ഞാൽ കോടതിയലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ

ശബരിമല LIVE: തീവ്രസമരങ്ങളിലേക്ക് നീങ്ങരുതെന്ന് മുല്ലപ്പള്ളിയോട് രാഹുൽ - സ്ത്രീകളെ തടഞ്ഞാൽ കോടതിയലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ
ശബരിമല വിഷയത്തിൽ കോൺഗ്രസ്സിന്റെ സംസ്ഥാന നേത‍ൃത്വം എടുത്ത നിലപാടിന് തിരിച്ചടി. തീവ്രസമരങ്ങളിലേക്ക് നീങ്ങരുതെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. നേതാക്കൾ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി അറിയുന്നു.
റിവ്യൂ ഹരജി നൽകാൻ ദേവസ്വം ബോർഡിന് തീരുമാനമെടുക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യത്തിൽ ദേവസ്വം ബോർ‌ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. ബോർഡിന്റെ നിലപാടുകളിൽ ഇടപെടാൻ സർ‌ക്കാർ ഉദ്ദേശിക്കുന്നില്ല. റിവ്യൂ ഹരജി കൊടുത്താലും അതിനെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല സന്ദർശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർ‌ക്കാർ നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് റിപ്പോർട്ടർമാരെ പ്രത്യേകമായി തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശബരിമലയിലും പരിസരപ്രദേശത്തും തമ്പടിച്ചിട്ടുള്ള അക്രമികൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് വിവരം. വടശ്ശേരിക്കര തുടങ്ങിയ ഭാഗങ്ങളിൽ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ തടഞ്ഞുവെച്ച് ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകരെ ഇവർ അന്വേഷിക്കുന്നുണ്ട്. കെജി കമലേഷ്, അജിത് കുമാർ എന്നിവരെയാണ് ഇവർ തിരയുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശന വിധി സംബന്ധിച്ച പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയാല്‍ പ്രതിഷേധക്കാര്‍ സമരം നിര്‍ത്തുമോ എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിറകെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ പമ്പയിലെത്തി. നിലവില്‍ പമ്പയിലുള്ള ഐജി മനോജ് എബ്രഹാമിന് പുറമെ ഐജിമാരായ വിജയ് സാക്കറെയും എസ് ശ്രീജിത്തുമാണ് പുതിയതായി എത്തിയത്. പമ്പയിലുള്‍പ്പെടെ തീര്‍ത്ഥാടക വേഷത്തില്‍ പ്രതിഷേധക്കാര്‍ ഉണ്ടെന്ന വ്യക്തമായതോടെയാണ് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. പുതിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മേഖലയിലെ സുരക്ഷ വിലയിരുത്തും. അതിനിടെ സന്നിധാനം, നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നാളെ രാത്രി 12മണിവരെ തുടരും.
ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം. പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണുണ്ടായി. സ്വകാര്യ വാഹനങ്ങളടക്കമുള്ളവ വ്യാപകമായി തടയുന്ന അവസ്ഥയുമുണ്ടായി. മലപ്പുറം താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലിസിനെ ആക്രമിച്ചു. വാഹനം തടഞ്ഞവരെ പിരിച്ചുവിടുന്നതിനിടെയാണ് താനൂരില്‍ അക്രമമുണ്ടായത്. പൊലീസിനു നേരെ കല്ലേറുണ്ടായി.
തിരുവനന്തപുരത്തും മലപ്പുറം എടക്കരയിലും കോഴിക്കോട് കുന്നമംഗലത്തും കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. പാലക്കാട് ബസ് കത്തിക്കാനും ശ്രമമുണ്ടായി. വൈക്കത്തും തൃശ്ശൂരിലും ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിഷേധക്കാരെ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ടാണ് ചില അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍. തീര്‍ത്ഥാടകരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാന്‍ ചില പ്രശ്ങ്ങളുണ്ട്. എന്നാല്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നും പിബി നൂഹ് അറിയിച്ചു. നിലക്കലില്‍ മാധ്യമങ്ങളെ കാണുകയായിരു അദ്ദേഹം.

ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് ബിജെപി. നിലയ്ക്കലില്‍ 41 പേരെ അണിനിരത്തിയാണ് ബിജെപി നിയമ ലംഘന പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തിയത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു നിയമ സംഘനം. നിലക്കലില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികള്‍.

പമ്പയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉണ്ട്. ഒരു യുവതിയെ പോലും സന്നിധാനത്ത് കടത്തിവിടില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആചാര ലംഘനമാണ് ശബരിമലയില്‍ നടത്തുന്നതെന്നും. സമരം തുടരുമെന്നും അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ നേതാക്കള്‍ വിളിച്ചുപറയുന്നു.രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോളാണ് നിയമ ലംഘന സമരത്തെകുറിച്ച് വ്യക്തമാക്കിയത്. അക്രമങ്ങള്‍ക്കല്ലെന്നും ഗാന്ധിയന്‍ രീതിയിലുള്ള സമരത്തിനാണ് ബിജെപി തയ്യാറെടുക്കുന്നതെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. 41 പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നായിരുന്നു അധ്യക്ഷന്റെ പ്രഖ്യാപനം എന്നാല്‍ 6 പേര്‍ മാത്രമാണ് പ്രതിഷേധത്തിന് പങ്കെടുത്തത്. എന്നാല്‍ പ്രതിഷേധം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്.


ശബരിമലയിലെ പോലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി. പ്രകോപനം സൃഷ്ടിച്ചത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി ശ്രീധരന്‍ പിള്ള. തിരുവനന്തപുരത്ത് മാധ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശബരിമയിലേക്കുള്ള യാത്രക്കിടെ അക്രമിക്കപ്പെട്ടെന്ന് ന്യൂയോര്‍ത്ത് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി. വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് വ്യക്തമാക്കിയ അവര്‍ രുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. രാവിലെ പൊലീസ് സംരക്ഷണയില്‍ സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമൊന്നിച്ച് സന്നിധാനത്തേക്ക് നീങ്ങിയ സുഹാസിനി പ്രതിഷേധത്തെ തുടര്‍ന്ന് രാജ് മല കയറാതെ മടങ്ങുകയായിരുന്നു. രക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സുഹാസിനി മലയിറങ്ങാന്‍ തയ്യാറായത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ദക്ഷിണേന്ത്യന്‍ റിപ്പോര്‍ട്ടറാണ് സുഹാസിനി.
ശബരിമലയുടെ പേരില്‍ അക്രമം വേണ്ടെന്ന് തന്ത്രി

ശബരിലമലയുടെ പേരില്‍ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും തന്ത്രി കണ്ഠരര് മോഹനര് ആവശ്യപ്പെട്ടു. ശബരിമലയുടെ പേര് മോശമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സ്ത്രീകള്‍ ശബരിമലയില്‍ എത്താതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പ്രതികരിച്ചു. ക്ഷേത്രത്തില്‍ സ്ത്രീകള്‍ എത്തിയാല്‍ അടച്ചിടുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പ്രതിഷേധങ്ങളുടെ പേരില്‍ ശബരിമലയെ കലാപ ഭൂമിയാക്കരുതെന്നും അദ്ദേഹം പറയുന്നു.
ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ബിജെപി പിന്തുണയോടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലിന്റെ ഭാഗമായി അക്രമസംഭവങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. അതേസമയം ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാഹനഗതാഗതം തടയുകയോ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.
തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയും പട്രോളിംഗും ഉണ്ടാകും. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഏര്‍പ്പെടുത്തും. കൂടുതല്‍ പൊലീസ് സേനയെ സംസ്ഥാനത്തൊട്ടാകെ നിയോഗിച്ചിട്ടുണ്ട്. ഇന്റലിജന്‍സും ജാഗ്രത ശക്തമാക്കും.
ഇന്നലെ ഇലവുങ്കലിൽ പൊലീസ് വാഹനം കൊക്കയിലേക്ക് തള്ളിയിട്ടിരുന്നു. പൊലീസുകാരെ ഇറക്കിവിട്ട ശേഷമാണ് അക്രമം നടത്തിയത്. ഏഴ് കെഎസ്ആർടിസി ബസ്സുകൾ അക്രമികൾ കല്ലെറിഞ്ഞ് തകർത്തിരുന്നു. സ്ത്രീപ്രവേശന വിരുദ്ധ സമരക്കാരുടെ പന്തൽ പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. വൈകുന്നേരത്തോടെ ആക്രമണങ്ങൾ വ്യാപകമായി. സംഘപരിവാർ സംഘടനകൾ കൂടുതൽ പേരെ നിലയ്ക്കലെത്തിക്കാനാണ് ശ്രമിച്ചിരുന്നത്.
നിലയ്ക്കൽ പ്രദേശത്തിന്റെ നിയന്ത്രണം സമരക്കാർ ഏറ്റെടുക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ പൊലീസ് തിരിച്ചടി തുടങ്ങിയിരുന്നു. കൂടുതൽ പൊലീസ് സേനയെത്തിയാണ് നിയന്ത്രണം തിരിച്ചുപിടിച്ചത്. അക്രമികൾ പരമാവധി പ്രകോപനം തുടരുകയാണ്. സ്ത്രീകളടക്കം നിരവധി പേർക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയില്‍ നിന്നുള്ളവരടക്കമുള്ള വനിത തീര്‍ത്ഥാടകരെ തടയുകയും വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. വനിത മാധ്യമപ്രവർത്തകരടക്കമുള്ളവരെ ആക്രമിക്കുകയും ചാനലുകളുടെ ഡിഎസ്എന്ജിയും കാമറകളും തകര്ർക്കുകയും ചെയ്തിരുന്നു. നിരവധി വാഹനങ്ങള്‍ സമരക്കാര്‍ തകര്‍ത്തിരുന്നു.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ആര്‍എസ്എസും; ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കും – മുഖ്യമന്ത്രി

ശബരിമല സ്ത്രീ പ്രവേശവുമയി ബന്ധപ്പെട്ട സുപ്രീ കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനു പിന്നില്‍ കേരളത്തിലെ പൊതുസമൂഹമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൃശ്യമാധ്യമങ്ങള്‍ക്കു മുമ്പില്‍ കാണുന്ന പത്തോ ഇരുപതോ പേരല്ല കേരള സമൂഹം, കേരളത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ നവോത്ഥാന, സാമൂഹിക പരിഷ്‌കണ മൂല്യങ്ങളിള്‍ വിശ്വസിക്കുന്നവരാണ്.നാടിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ശബരിമല ആക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണ്. രാജ്യം ഭരിക്കുന്നവര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും; മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തും. സംസ്ഥാനത്തിന്റെ സമാധനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാപരമായ ചുമതല സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ പ്രളയദുരിതാശ്വാസ പണ സമാഹരണത്തിനായുള്ള മുഖ്യമന്ത്രിയുടെ യു എ ഇ പര്യടനം തുടരുകയാണ്.

https://www.azhimukham.com/trending-pinarayi-speech-in-ldf-public-meeting/

https://www.azhimukham.com/trending-saritha-balan-speaks-about-sabarimala-protesters-attack/

https://www.azhimukham.com/news-updates-nilakkal-protest-on-sabarimala-women-entry-using-tribal-women-as-shield/

Next Story

Related Stories