ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിനില്‍ വെച്ചു ആക്രമിക്കപ്പെട്ടപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ല-നടി സനുഷ

ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും മറ്റൊരു യാത്രക്കാരനുമാണ് സഹായിച്ചത്

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്സ്പ്രസ്സില്‍ വെച്ചു ആക്രമിക്കപ്പെട്ടപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ള സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനുഷ. യാത്രയ്ക്കിടെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല. ഒടുവില്‍ ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും മറ്റൊരു യാത്രക്കാരനുമാണ് സഹായിച്ചത്.

“എനിക്കുണ്ടായ അനുഭവം ഞാന്‍ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നെങ്കില്‍ നിരവധി പേര്‍ അതിനു കമന്‍റിട്ടേനെ. സനുഷയ്ക്ക് സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ടു നമുക്കൊരു പ്രശ്നം ഉണ്ടാകുമ്പോള്‍ കൂടെ ഒരാളും ഉണ്ടാകില്ല.” നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വടക്കാഞ്ചേരിയില്‍ വെച്ചാണ് സംഭവം. തൃശൂര്‍ സ്റ്റേഷനില്‍ വെച്ചു പോലീസ് തമിഴ്നാട് സ്വദേശിയായ ആന്‍റോബോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍