UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലം കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ബന്ധു പിടിയില്‍

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് പൊലിസിന് മൊഴി നല്‍കി.

കൊല്ലം കുളത്തൂപ്പുഴയില്‍ കഴിഞ്ഞ ദിവസം കാണാതായ ഏഴ് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് സംശയിക്കുന്ന ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവായ കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശി രാജേഷിനെയാണ് (27) കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഏരൂര്‍ ഗവ.എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബുധനാഴ്ച മുതലാണ് കാണാതായത്. സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേഷ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ കുളത്തൂപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് പൊലിസിന് മൊഴി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍