Top

ആക്റ്റിവിസ്റ്റുകള്‍ക്കെതിരായ ലൈംഗികാതിക്രമം; സ്വതന്ത്ര വ്യക്തികള്‍ എന്ന നിലയില്‍ കൈകാര്യം ചെയ്യും: മാവോവാദി നേതാവ്

ആക്റ്റിവിസ്റ്റുകള്‍ക്കെതിരായ ലൈംഗികാതിക്രമം; സ്വതന്ത്ര വ്യക്തികള്‍ എന്ന നിലയില്‍ കൈകാര്യം ചെയ്യും: മാവോവാദി നേതാവ്
വിദ്യാർഥി സംഘടനാ നേതാവിനെതിരേ ലൈംഗിക അതിക്രമം നടന്ന സംഭവം സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ അവർ കൈകാര്യം ചെയ്യുമെന്ന് മാവോവാദി നേതാവ് രൂപേഷ് പറഞ്ഞു. അവർക്കത് കൈകാര്യം ചെയ്യാൻ കഴിവും കരുത്തുമുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കാൻ വെള്ളിയാഴ്ച രാവിലെ കൊണ്ടുവരുമ്പോഴാണ് രൂപേഷ് മാധ്യമപ്രവർത്തകരോട് ഇങ്ങനെ പ്രതികരിച്ചത്. ആക്ടിവിസ്റ്റ് രജീഷ് പോളിനെതിരേയാണ് പെൺകുട്ടി ലൈംഗികാതിക്രമ ആരോപണം സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്.

ഇത്തരം സംഭവങ്ങൾ മാവോയിസ്റ്റുകൾക്കുതന്നെ തിരിച്ചടിയല്ലേ എന്ന ചോദ്യത്തിന് രൂപേഷ് മൗനം അവലംബിച്ചു. തുടർ ചോദ്യങ്ങൾക്കുമുമ്പേ തണ്ടർ ബോൾട്ട് അംഗങ്ങൾ ദ്രുതഗതിയിൽ വാഹനത്തിന്റെ ചില്ലുകളെല്ലാം ഉയർത്തി.

കോടതി, കേസ് സെപ്റ്റംബർ ഒന്നിലേക്കു മാറ്റി. തണ്ടർ ബോൾട്ടും കേരള പോലീസും ചേർന്നൊരുക്കിയ കനത്ത സുരക്ഷാവലയത്തിലാണ് രൂപേഷിനെ രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കിയത്. വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കൊണ്ടുവന്ന രൂപേഷ് കോടതിവളപ്പിലെത്തിയപ്പോൾ മുതൽ പശ്ചിമഘട്ടത്തിലെ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല, നക്സൽബാരി സിന്ദാബാദ്, ധീരരക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടായിരുന്നു.  അതേ സമയം റെജീഷ് പോളിനെക്കുറിച്ചുള്ള ലൈംഗികാക്രമണ പരാതിയിൽ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ പോസ്കോ ചുമത്തി കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

Next Story

Related Stories