TopTop
Begin typing your search above and press return to search.

ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കണ്ണൂരിൽ നിന്നുള്ള ആർ.എസ്.എസ് അക്രമി സംഘമാണെന്ന്​ എം.വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കണ്ണൂരിൽ നിന്നുള്ള ആർ.എസ്.എസ് അക്രമി സംഘമാണെന്ന്​ എം.വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതികളായവരാണ് ഇതിന് നേതൃത്വം നൽകുന്നത്. വിശ്വാസം തൊട്ടു തീണ്ടിയിട്ടില്ലാത്ത കൊടും ക്രിമിനലുകളാണ് ഈ അക്രമി സംഘത്തിലുള്ളതെന്നും ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ പറഞ്ഞു.

നേരത്തെ ശബരിമലയിൽ ആർഎസ്എസ് പ്രാന്തീയ കാര്യകാരി വൽസൻ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. ഇദ്ദേഹം പതിനെട്ടാംപടിയുടെ മുകളിൽ നിന്ന് ഭക്തരെ തടയുന്ന ചിത്രം പുറത്തുവന്നു. ഇടയ്ക്ക് വൽസൻ പടിയിൽ നിന്ന് താഴേക്ക് ഇറങ്ങുകയും കയറുകയും ചെയ്തെന്നും ഈ സന്ദർഭത്തിൽ ഇദ്ദേഹത്തിന്റെ തലയിൽ ഇരുമുടിക്കെട്ട് ഇല്ലായിരുന്നെന്നും വിവരമുണ്ട്. പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടുമായി മാത്രമേ കയറാനും ഇറങ്ങാനും പാടുള്ളൂ എന്നതാണ് ആചാരം. തിരിച്ചിറങ്ങുമ്പോൾ പിന്നിലേക്ക് കാൽ വെച്ചാണ് ഇറങ്ങേണ്ടതെന്നുമുണ്ട്. നിലവിൽ തിരക്ക് മൂലം തിരിച്ചിറങ്ങൽ അനുവദിക്കാറില്ല.

പോലീസിന്റെ മൈക്ക് ഉപയോഗിച്ച് വത്സൻ തില്ലങ്കേരി സന്നിധാനത് സംസാരിച്ചതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എം വി ഗോവിന്ദൻ മാസ്റ്റർ ഉന്നം വെച്ചത് വത്സൻ തില്ലങ്കേരിയെ തന്നെ ആയിരുന്നു എന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

https://www.azhimukham.com/trending-sabarimala-women-entry-attack-against-women-ssaradakutty-criticizing-facebook-post/

https://www.azhimukham.com/newsupdates-sabarimala-rss-leader-valsan-thillankeri-uses-police-megaphone/


Next Story

Related Stories