TopTop
Begin typing your search above and press return to search.

ജിഷ്ണു കേസ്: വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍

ജിഷ്ണു കേസ്: വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പാമ്പാടി നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്്തു. തമിഴ്‌നാട്ടിലെ നാമക്കലിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നാണ് ഒളിവിലായിരുന്ന ഇന്ന് ഉച്ചയ്ക്ക് ശേഷം ഇയാളെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണ് ശക്തിവേല്‍. ശക്തിവേലും അദ്ധ്യാപകന്‍ പ്രവീണും ചേര്‍ന്ന് ജിഷ്ണുവിനെ മര്‍ദ്ദിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങള്‍ നിരാഹരമുള്‍പ്പടെ സമരം ശക്തമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. ഒന്നാം പ്രതിയും നെഹ്രു ഗ്രൂപ്പ് ചെയര്‍മാനുമായ പി കൃഷ്ണദാസിനും പിആര്‍ഒ സഞ്ജിത് വിശ്വനാഥനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. മറ്റ് പ്രതികളായ പ്രവീണിനേയും ഡിബിനേയും ഇനിയും പിടി കിട്ടാനുണ്ട്.


Next Story

Related Stories