TopTop
Begin typing your search above and press return to search.

ബിജെപിയായിരിക്കാം ഇത്തവണ ഏറ്റവും വലിയ പാര്‍ട്ടി, പക്ഷെ മോദി പ്രധാനമന്ത്രിയാകില്ല: ശരദ് പവാര്‍

ബിജെപിയായിരിക്കാം ഇത്തവണ ഏറ്റവും വലിയ പാര്‍ട്ടി, പക്ഷെ മോദി പ്രധാനമന്ത്രിയാകില്ല: ശരദ് പവാര്‍
ലോക്‌സഭ തിരഞ്ഞടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയേക്കാമെന്നും അതേസമയം നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടില്ല. അതുകൊണ്ട് നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയാകുമെന്ന് ഞാന്‍ കരുതുന്നില്ല - പവാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് പാര്‍ട്ടികളുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്ക് ആവശ്യമായി വരും. മറ്റ് പാര്‍ട്ടികള്‍ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണം എന്ന് ആവശ്യപ്പെടാനാണ് സാധ്യത - ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ 48ല്‍ 45 സീറ്റ് ബിജെപി ജയിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. അദ്ദേഹത്തിന് തെറ്റ് പറ്റി. മുഴുവന്‍ സീറ്റുകളും ജയിക്കുമെന്ന് തന്നെ പറയണമായിരുന്നു എന്നും പരിഹാസപൂര്‍വം ശരദ് പവാര്‍ പറഞ്ഞു. താന്‍ ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞതിന് പിന്നാലെയാണ് പവാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മൂന്ന് ഘട്ടമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story

Related Stories