TopTop
Begin typing your search above and press return to search.

പ്രവര്‍ത്തകര്‍ മുങ്ങുന്നതായി പരാതി, പ്രചാരണത്തില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്‍

പ്രവര്‍ത്തകര്‍ മുങ്ങുന്നതായി പരാതി, പ്രചാരണത്തില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്‍
ലോക്‌സഭ തിരഞ്ഞെുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് താന്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി എന്ന വാര്‍ത്ത നിഷേധിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ ശശി തരൂര്‍. അതേസമയം പ്രചാരണത്തിലെ അതൃപ്തി തരൂര്‍ സൂചിപ്പിക്കുകയും ചെയ്തു. പോരായ്മകളുണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കും. പ്രചാരണ രംഗത്ത് പോരായ്മകളുണ്ടെങ്കില്‍ അത് പാര്‍ട്ടി പരിഹരിക്കും. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തെ പ്രചാരണത്തിലെ പോരായ്മകളില്‍ ഹൈക്കമാന്‍ഡിനോടും കെപിസിസിയോടും തരൂര്‍ പരാതിപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നികിന് തരൂര്‍ പരാതി നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ട്. പലയിടങ്ങളിലും തന്റെ പ്രചാരണത്തില്‍ നേതാക്കള്‍ സജീവമല്ല എന്നാണ് ശശി തരൂര്‍ പറഞ്ഞത്. തിരുവനന്തപുരത്ത് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ല. തിരുവനന്തപുരം, നേമം നിയമസഭ മണ്ഡലങ്ങളില്‍ നേതാക്കള്‍ സജീവമല്ലെന്നും തരൂരിന്റെ പരാതിയില്‍ പറയുന്നതായി റിപ്പോട്ടുകളുണ്ട്.

തരൂര്‍ തോല്‍ക്കുകയാണെങ്കില്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാകും എന്ന് ജില്ലയിലെ നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഇത് നിഷേധിക്കുകയാണ്. മണ്ഡലത്തിന്റെ പല ഭാഗത്തും സ്‌ക്വാഡുകള്‍ എത്തിയിട്ടില്ലെന്നും നോട്ടീസ് വിതരണം പൂര്‍ത്തിയായിട്ടില്ലെന്നും പരാതികളുണ്ട്. പ്രവര്‍ത്തകരുടെ നിസകരണം സംബന്ധിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ഫേസ്ബുക്ക് പോസ്്റ്റില്‍ ആരോപിച്ചിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കും എന്ന്് സതീഷ് പറഞ്ഞിരുന്നു.

Next Story

Related Stories