TopTop

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളിയില്‍ വെടിവയ്പ്: ആറ് പേര്‍ കൊല്ലപ്പെട്ടു

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളിയില്‍ വെടിവയ്പ്: ആറ് പേര്‍ കൊല്ലപ്പെട്ടു
ന്യൂസിലാന്റ് തലസ്ഥാനമായ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളിയില്‍ വെടിവയ്പ്. ആറ് പേര്‍ കൊല്ലപ്പെട്ടു. ഹെഗ്ലി പാര്‍ക്കിന് സമീപം അല്‍ നൂര്‍ മോസ്‌കിലാണ് വെടിവയ്പുണ്ടായത്. പള്ളിയില്‍ കടന്നുകയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

സംഭവസമയത്ത് പള്ളിക്ക് സമീപം ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളുണ്ടായിരുന്നു. താരങ്ങള്‍ സുരക്ഷിതരെന്ന് ടീം അറിയിച്ചു. സമീപത്തെ കത്ത്രീഡല്‍ സ്‌ക്വയറില്‍ നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിച്ചു. ഇവിടെ കുട്ടികള്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെ റാലി നടത്തുന്നുണ്ടായിരുന്നു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചവരാണ് വെടിവയ്പ് നടത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സൗത്ത് ഐലാന്റ് സിറ്റിയിലെ മറ്റൊരു മുസ്ലീം പള്ളിയിലും വെടിവയ്പുണ്ടായി. രാജ്യത്ത് അത്യന്തം ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി ജസീന്റ ആര്‍ഡേണ്‍ പ്രതികരിച്ചു.


Next Story

Related Stories