ന്യൂസ് അപ്ഡേറ്റ്സ്

സ്‌പൈസ് ജെറ്റ് ഉടമ അജയ് സിംഗ് എന്‍ഡിടിവി വാങ്ങുമെന്ന് അഭ്യൂഹം; സത്യമെങ്കില്‍ ദുരന്തമെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍

ഇത് സത്യമാണെങ്കില്‍ തനിക്ക് മൂന്ന് വാക്കുകളെ പറയാനുള്ളൂ എന്നും അത് brace, brace, brace എന്നിവയാണെന്നും സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വീറ്റ് ചെയ്തു.

എന്‍ഡിടിവിയുടെ ഓഹരികള്‍ സ്‌പൈസ്‌ജെറ്റ് ഉടമ അജയ് സിംഗ് വാങ്ങുമെന്ന് അഭ്യൂഹം പങ്കുവച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനും thewire.in എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍. ഇത് സത്യമാണെങ്കില്‍ തനിക്ക് മൂന്ന് വാക്കുകളെ പറയാനുള്ളൂ എന്നും അത് brace, brace, brace എന്നിവയാണെന്നും സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വീറ്റ് ചെയ്തു. എന്‍ഡിടിവി ഗ്രൂപ്പ് ഉടമകളായ പ്രണോയ് റോയിക്കും രാധിക റോയിക്കും എതിരായ സിബിഐ റെയ്ഡ് ഏറെ വിവാദമായിരുന്നു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് മോദി സര്‍ക്കാരിനും ബിജെപിക്കും എതിരായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്‍ഡിടിവിക്ക് അജണ്ടയുണ്ടെന്ന് ആരോപിച്ച് ടിവി ചര്‍ച്ചയില്‍ ബിജെപി ദേശീയ വക്താവ് സംബിത് പത്ര രംഗത്തെത്തുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ സംബിതിനെ അവതാരക നിധി റസ്ദാന്‍ ചര്‍ച്ചയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു.

സിദ്ധാര്‍ഥ് വരദരാജന്‍റെ ട്വീറ്റ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍