UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗായകന്‍ മിക്ക സിംഗ് ദുബായില്‍ ലൈംഗികപീഡന കേസില്‍ അറസ്റ്റില്‍

2006 മുതല്‍ നിരവധി വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് മിക്ക സിംഗ്.

ഗായകന്‍ മിക്ക സിംഗിനെ ലൈംഗികാതിക്രമ കേസില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 17കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ അയച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ബുര്‍ ദുബായിലെ ഒരു ബാറില്‍ വച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മിക്ക സിംഗിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അബു ദാബി ജയിലിലേയ്ക്ക് മാറ്റി.

2006 മുതല്‍ നിരവധി വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് മിക്ക സിംഗ്. ഡല്‍ഹിയില്‍ ഒരു ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം മിക്ക സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ തന്നെ ബലമായി പിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച് നടി രാഖി സാവന്ത്, മിക്ക സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2014ല്‍ കാര്‍ ഒരു ഓട്ടോറിക്ഷയില്‍ ഇടിച്ചുകയറ്റി സ്ഥലം വിട്ട കേസും മിക്ക സിംഗിന്റെ പേരിലുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍