ന്യൂസ് അപ്ഡേറ്റ്സ്

‘എസ് പി യതീഷ് ചന്ദ്ര തന്നോട് പെരുമാറിയത് ക്രിമിനലിനോടെന്ന പോലെ’ : ശശികല

ആറ് മണിക്കൂറിനുള്ളിൽ ദർശനം നടത്തി മടങ്ങാൻ സാധ്യമാണോ എന്ന് ചോദിക്കാൻ ഇത് പന്ത് കളിയാണോ ?

എസ് പി യതീഷ് ചന്ദ്ര തന്നോട് പെരുമാറിയത് ക്രിമിനലിനോടെന്ന പോലെ ആണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ആറ് മണിക്കൂറിനുള്ളിൽ ദർശനം നടത്തി മടങ്ങാൻ സാധ്യമാണോ എന്ന് ചോദിക്കാൻ ഇത് പന്ത് കളിയാണോ ? അവർ ചോദിച്ചു. ശബരിമല ദർശനത്തിനുശേഷം പമ്പയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

അതെ സമയം ശബരിമലയിലേതു കമ്മ്യൂണിസ്റ്റുകൾക്കെതിരായ സമരമാണെന്ന ശ്രീധരൻ പിള്ളയുടെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശശികല പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മറച്ചു വയ്ക്കാനാണ് ഹൈന്ദവ സംഘടനകളുടെ നേതാക്കളെ അറസ്റ്റ് ചെയ്തു വാർത്ത സൃഷ്ഠിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി

ശബരിമലയില്‍ താൻ തമ്പടിക്കില്ലെന്ന് കെപി ശശികല പൊലീസിന് വാക്ക് നൽകിയിരുന്നു. നിലയ്ക്കലിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പമ്പയിലേക്ക് യാത്ര തിരിക്കുന്നതിനിടെ എസ്പി യതീഷ് ചന്ദ്ര ബസ്സിൽ കയറിച്ചെന്നാണ് ശശികലയുടെ ഉദ്ദേശ്യലക്ഷ്യം ഉറപ്പുവരുത്തിയത്. തുടക്കത്തിൽ മലയിൽ തങ്ങില്ലെന്ന് പറയാൻ ശശികല മടിച്ചെങ്കിലും പിന്നീട് പൊലീസിനോട് തനിക്ക് മറ്റുദ്ദേശ്യങ്ങളില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

കൊല്ലങ്ങൾക്ക് മുമ്പ് നേർന്ന വഴിപാടിനാണ് താൻ ശബരിമലയിലേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. സന്നിധാനത്തേക്ക് പോയി ചോറൂണ് കഴിഞ്ഞാൽ തിരിച്ചിറങ്ങുമെന്നും രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ ഈ യാത്രയ്ക്ക് ഇല്ലെന്നുമാണ് ശശികല പറയുന്നത്.

എന്നാൽ പൊലീസിന് ക്രമസമാധാനം പാലിക്കുക എന്നതിൽക്കവിഞ്ഞ് യാതൊരുദ്ദേശ്യവുമില്ലെന്ന് യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്കാർ കയറുകയും ഭക്തർക്ക് കയറാൻ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുതെന്നേ തങ്ങൾക്കുള്ളൂ. ഇതിനാലാണ് ബസ്സിൽക്കയറി ശശികലയോട് ഉറപ്പ് വാങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

ശശികലയോടാണ്,ആ എട്ടും പൊട്ടും തിരിയാത്ത കൈക്കുഞ്ഞിനെ ഹ്യൂമൻ ഷീൽഡാക്കി ഉപയോഗിക്കരുത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍