ന്യൂസ് അപ്ഡേറ്റ്സ്

നമ്പി നാരായണന് സുപ്രീം കോടതി ഉത്തരവിട്ട അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും

കേസിലെ വീഴ്ചകള്‍ക്ക് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കാനുളള സാധ്യത പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തുന്നതാണ്. 

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കസ്സ്റ്റഡിയിലും ജയിലിലും പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകള്‍ പരിശോധിക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച ജസ്റ്റിസ് ഡി.കെ. ജയിന്‍ സമിതിയിലേക്ക് സംസ്ഥാനത്തിന്‍റെ പ്രതിനിധിയായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചു. കേസിലെ വീഴ്ചകള്‍ക്ക് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കാനുളള സാധ്യത പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തുന്നതാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍