ബീഫ് രാഷ്ട്രീയം

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം: മോദി

ഒരു വ്യക്തിയേയും സംഘടനയേയും ഇത്തരത്തില്‍ നിയമം കയ്യിലെടുക്കാന്‍ അനുവദിക്കരുതെന്നും മോദി പറഞ്ഞു.

ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഒരു വ്യക്തിയേയും സംഘടനയേയും ഇത്തരത്തില്‍ നിയമം കയ്യിലെടുക്കാന്‍ അനുവദിക്കരുതെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജി എസ് ടി പിന്തുണച്ചതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ചു. കേന്ദ്രമന്ത്രി അനന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.

ഈ രാജ്യത്തെ ഗോസംരക്ഷണത്തിനായി നിയമമുണ്ട്. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ വ്യക്തിവൈരാഗ്യങ്ങള്‍ തീര്‍ക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ല – മോദി പറഞ്ഞു. അതേസമയം ഗോസംരക്ഷണത്തെ ഒരു വര്‍ഗീയ പ്രശ്‌നമായി ചിത്രീകരിക്കാന്‍ ചിലര്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമായി ശ്രമിക്കുന്നുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. ഇത് രാജ്യത്തിന്റെ മതേതരഘടനയ്ക്ക് അപകടമാണെന്നും മോദി പറഞ്ഞു. നാളെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പും നാളെയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍