TopTop

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരായ പൊലീസ് നടപടി കിരാതം, കേരള പൊലീസിന്റേത് ഗുരുതര വീഴ്ചകള്‍: സുധാകര്‍ റെഡ്ഡി

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരായ പൊലീസ് നടപടി കിരാതം, കേരള പൊലീസിന്റേത് ഗുരുതര വീഴ്ചകള്‍: സുധാകര്‍ റെഡ്ഡി
കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. പൊലീസ് തുടര്‍ച്ചയായി ഗുരുതരമായ വീഴ്ചകള്‍ വരുത്തുന്നതായി സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി. കേരളത്തില്‍ സിപിഐ പ്രതിപക്ഷമല്ല, എല്‍ഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന് മറുപടിയായി പറഞ്ഞു. തര്‍ക്കങ്ങള്‍ സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കണം. തര്‍ക്കങ്ങളേക്കുറിച്ച് കേന്ദ്ര നേതാക്കള്‍ തമ്മില്‍ സംസാരിക്കും. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ശരിയല്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

സര്‍ക്കാരിനും പൊലീസിനുമെതിരായ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ സിപിഎം-സിപിഐ ഭിന്നത മറനീക്കി പുറത്തുവരികയും, ഇരുകൂട്ടരും പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിരുകയും ചെയ്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സിപിഐ കേന്ദ്ര നേതൃത്വവും രംഗത്തെത്തിയത്. നേരത്തെ, ഇടുക്കിയിലെ ഭൂമി കയ്യേറ്റം, ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടി തുടങ്ങി സിപിഎമ്മുമായി അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പ്രകാശ് കാരാട്ട്, ഇ.പി. ജയരാജന്‍, മന്ത്രി എംഎം മണി തുടങ്ങിയവര്‍ പാര്‍ട്ടിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കും കാനം എണ്ണിയെണ്ണി മറുപടി നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെയല്ല, ഇടതുപക്ഷത്തിന്റെ നിലപാടുകളാണ് സിപിഐയുടേതെന്നായിരുന്നു കാരാട്ടിനുള്ള കാനത്തിന്റെ മറുപടി. കാനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നാളെ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് മറുപടി നല്‍കാനിരിക്കുകയാണ്.

Next Story

Related Stories