അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ വിവരിച്ച മീശ എന്ന നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന് എസ് ഹരീഷ്. ചില സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന നോവല്‍ പിന്‍വലിക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എസ് ഹരീഷ് അറിയിച്ചു. വിഷയത്തില്‍ കഥാകാരി എസ് സിതാര പ്രതികരിക്കുന്നു.
ഹരീഷ് വിഷയത്തിൽ പ്രതികരണം ചോദിച്ചു കൊണ്ട് ചിലർ വിളിച്ചിരുന്നു. നിലവിൽ ഉണ്ടായിരുന്ന ഭീഷണികളെ കുറിച്ച് ചോദിക്കുന്നതാണെന്നാണ് കരുതിയത്. കൂടുതലൊന്നും പറയാതെ ഫോൺ വെച്ച ശേഷമാണ് വന്നു എഫ് ബി വാർത്തകൾ തപ്പിയതും. നോവൽ വായിച്ചു തുടങ്ങിയിരുന്നില്ല,അത് പിൻവലിച്ചുവെന്നറിഞ്ഞു.ഏതു മനസികാവസ്ഥയിലായിരിക്കും അത് സംഭവിച്ചതെന്ന് അറിയില്ല, പക്ഷെ ഊഹിക്കാം. ഓർത്തു കൊണ്ടേയിരിക്കെ ശ്വാസം മുട്ടുന്നു, തല പെരുക്കുന്നു. വല്ലപ്പോഴുമേ എഴുതാറുള്ളു, പക്ഷെ എഴുതുന്ന ഓരോ അക്ഷരവും സ്വതന്ത്രമായി ശ്വസിക്കണമെന്നു ആഗ്രഹമുണ്ട്. അതിനു കഴിയുന്നൊരിടമാണ് എന്റെ നാട് എന്ന് മറ്റൊരു നാട്ടിലെ വർഷങ്ങൾ നീണ്ട ഏകാന്തവാസത്തിനിടെ പല തവണ അഭിമാനിച്ചിരുന്നു. അതിന്റെ പേരിൽ പലരോടും വഴക്കിട്ടിരുന്നു. പക്ഷെ ഇപ്പോൾ? സത്യമായും ശ്വാസം മുട്ടുന്നു.
https://www.azhimukham.com/literature-hareesh-withdraws-meesha-novel-writes-saju/