ന്യൂസ് അപ്ഡേറ്റ്സ്

അസമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്കെതിരെ നടപടി പാടില്ല: സുപ്രീം കോടതി

അസമിലെ എന്‍ആര്‍സി അന്തിമ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷത്തിലേറെ പേരാണ് പുറത്തായത്. വര്‍ഷങ്ങളായി രാജ്യത്ത് കഴിയുന്ന ഇത്രയേറെ പേരുടെ പൗരത്വം സംശയത്തിന്റെ നിഴലിലായത് സംസ്ഥാനത്ത് വലിയ സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരിക്കുകയാണ്.

അസമില്‍ ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എന്‍ആര്‍സി) കരട് മാത്രമാണ പ്രസിദ്ധീകരിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി. ഒഴിവാക്കപ്പെട്ടവരുടെ അവകാശങ്ങളും വാദങ്ങളും പരിഗണിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ച് അടുത്ത വിചാരണ നടക്കുന്ന ഓഗസ്റ്റ് 16ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

അസമിലെ എന്‍ആര്‍സി അന്തിമ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷത്തിലേറെ പേരാണ് പുറത്തായത്. വര്‍ഷങ്ങളായി രാജ്യത്ത് കഴിയുന്ന ഇത്രയേറെ പേരുടെ പൗരത്വം സംശയത്തിന്റെ നിഴലിലായത് സംസ്ഥാനത്ത് വലിയ സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേരാണ് ഇതില്‍ ഇടം കണ്ടത്. അവശേഷിക്കുന്ന 40.07 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യതയാണ് സ്ഥിതിഗതികള്‍ മോശമാക്കിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസിദ്ധീകരിച്ച എന്‍ആര്‍സിയുടെ ആദ്യ കരടില്‍ 1.90 കോടി പേര്‍ മാത്രമാണ് ഇടം കണ്ടിരുന്നത്. പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത് സുപ്രീം കോടതി മേല്‍നോട്ടത്തിലാണെന്നും ഭയാശങ്കകള്‍ സൃഷ്ടിക്കരുതെന്നും ആഭ്യന്തര മന്ത്രി അഭ്യര്‍ഥിച്ചു. രജിസ്റ്ററുമായി ബന്ധപ്പെട്ട തിരുത്തലുകളും എതിര്‍പ്പും അറിയിക്കാന്‍ ഓഗസ്റ്റ് 30 മുതല്‍ ഒരു മാസം നല്‍കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. ആവശ്യമെങ്കില്‍ സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടും. അന്തിമ പട്ടിക ഡിസംബറോടെ പ്രസിദ്ധീകരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍