ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണം: സുപ്രീം കോടതി ഉന്നതാധികാര സമിതി ശുപാർശ

പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനഃനിർമ്മിക്കാനോ, അറ്റകുറ്റ പണി നടത്താനോ ഇപ്പോൾ അനുമതി നൽകരുത്. പമ്പയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്ക് എതിരെ നടപടി വേണം.

ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വനഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ഉത്തരവിടണമെന്ന് സുപ്രീം കോടതിയോട് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതിക്ക് വേണ്ടി സെക്രട്ടറി അമർനാഥ്‌ ഷെട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. കുടിവെള്ള വിതരണം, ടോയലെറ്റുകൾ എന്നിവയുടെ നിർമാണം മാത്രമേ അന്തിമ മാസ്റ്റർ പ്ലാൻ തയ്യാർ ആകുന്നത് വരെ അനുവദിക്കാവൂ. പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനഃനിർമ്മിക്കാനോ, അറ്റകുറ്റ പണി നടത്താനോ ഇപ്പോൾ അനുമതി നൽകരുത്. പമ്പയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്ക് എതിരെ നടപടി വേണം. ഇടക്കാല ഉത്തരവ് ഉടൻ വേണമെന്ന് സമിതി ആവശ്യപ്പെടുന്നു. സമിതിയുടെ റിപ്പോർട്ട് നാളെ സുപ്രീം കോടതി പരിഗണിക്കും.

പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയിലേയും പമ്പയിലേയും നിലയ്ക്കലിലേയും അടിസ്ഥാന സൗകര്യ പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരുകയായിരുന്നു. 100 ഏക്കര്‍ വനഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകിട്ടാന്‍ സുപ്രീം കോടതിയെ സമിപിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍