UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുഷമ സ്വരാജ് തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേയ്ക്ക് പോയ വിമാനത്തിന് എന്ത് സംഭവിച്ചു?

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിന്ന് മാലി എയര്‍ ട്രാഫിക് കണ്‍ട്രോളിന് കീഴിലേയ്ക്ക് 4.44ന് വിമാനം മാറിയിരുന്നു. എന്നാല്‍ മൗറീഷ്യസ് വ്യോമാതിര്‍ത്തിയിലേയ്ക്ക് പ്രവേശിച്ചതിന് ശേഷവും മൗറീഷ്യസ് എടിസിയ്ക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഐഎഫ്‌സി 31 വിമാനത്തിലാണ് തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേയ്ക്ക് പോയത്. വിമാനം ടേക്ക് ഓഫ് ചെയ്തത് ഉച്ചയ്ക്ക് 2.08ന്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിന്ന് മാലി എയര്‍ ട്രാഫിക് കണ്‍ട്രോളറിന് കീഴിലേയ്ക്ക് 4.44ന് വിമാനം മാറിയിരുന്നു. എന്നാല്‍ മൗറീഷ്യസ് വ്യോമാതിര്‍ത്തിയിലേയ്ക്ക് പ്രവേശിച്ചതിന് ശേഷവും മൗറീഷ്യസ് എടിസിയ്ക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് മൗറീഷ്യസ് എടിസി ഐഎന്‍സിഇആര്‍എഫ്എ (അനിശ്ചിതത്വ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നത്) ഇന്‍സ്റ്റാള്‍ ചെയ്തു. 4.58ന് മൗറീഷ്യസ് എടിസിക്ക് വിമാനവുമായി ബന്ധപ്പെടാന്‍ സാധിച്ചു. വിമാനം ലാന്റ് ചെയ്യുകയും ചെയ്തു. വിമാനം എടിസിയുമായി അവസാനം ബന്ധപ്പെട്ട സമയത്തിന് 30 മിനുട്ട് ശേഷമാണ് സാധാരണ ഇന്‍സെഫ്‌റ ആക്ടിവേറ്റ് ചെയ്യുക. വിമാനത്തില്‍ വിഐപി ഉള്ളതുകൊണ്ടാണ് ഇത്ര വേഗം ആക്ടിവേറ്റ് ചെയ്തത് എന്ന് കരുതുന്നു – എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍