ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിന്

200 കോടി രൂപയ്ക്കടുത്ത് വരുന്ന തുക ഇതുവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും.

തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം പ്രളയ ദുരിതം നേരിടുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യും. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഒരു ദിവസത്തെ വേതനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കുമെന്ന് തമിഴ്‌നാട് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സിആര്‍ രാജ്കുമാര്‍ അറിയിച്ചു. 200 കോടി രൂപയ്ക്കടുത്ത് വരുന്ന തുക ഇതുവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും.

ഇത് കൂടാതെ ദുരിതബാധിതര്‍ക്കായി 4000 കിലോഗ്രാം അരി, മരുന്നുകള്‍, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍, സാരികള്‍ അടക്കമുള്ള വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍ തുടങ്ങിയവ തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാര്‍ തിരുവനന്തപുരത്തെത്തിച്ചു. നേരത്തെ ദുരിതബാധിതര്‍ക്കുള്ള അവശ്യ വസ്തുക്കള്‍ ഇവര്‍ ഇടുക്കിയിലെത്തിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍