Top

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിഡിപി നേതാവ് അറസ്റ്റില്‍

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിഡിപി നേതാവ് അറസ്റ്റില്‍
അന്ധ്ര പ്രദേശിലെ ഡച്ചേപാളി ഗ്രാമത്തില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ തെലുങ്ക് ദേശം പാര്‍ട്ടി പ്രാദേശിക നേതാവ് അറസ്റ്റില്‍. 43 കാരനായ മഹ്ബൂബ് വാലിയാണ് പോലിസ് പിടിയിലായത്. ഇയാള്‍ നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചതായി പോലിസ് പറഞ്ഞു.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു കഴിഞ്ഞ ദിവസം കുട്ടിയെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമാവുകായിരുന്നു. ഇതോടെയാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്. കുട്ടി മുന്നുമാസം ഗര്‍ഭിണിയാണെന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ശീതള പാനിയം നല്‍കാമെന്ന് പറഞ്ഞാണ് മെഹബൂബ് വാലി പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. ശേഷം ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. വിവരം പുറത്തു പറയാതിരിക്കാന്‍ പലപ്പോഴും 100 രൂപ നല്‍കിയിരുന്നതായും കുട്ടി പറഞ്ഞു. സംഭവത്തില്‍ ടിഡിപി നേതാവിനെതിരേ ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പികള്‍ പ്രകാരമാണ് കേസ് ചുമത്തിയിട്ടുള്ളത്.

പ്രദേശത്തെ തദ്ദേശ സ്ഥാപനത്തിലെ അംഗമായ വാലി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബപ്രശ്‌നം പരിഹരിക്കുന്നതിന്റെ പേരിലാണ് ഇവരുടെ കുടുംബവുമായി അടുക്കുന്നത്. വാലി തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാക്കു നല്‍കിയിരുന്നു. എന്നാല്‍ തീര്‍ത്തും മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ് ഇയാള്‍ തന്റെ സഹോദരിയോട് ചെയ്തതെന്നും പതിനാലുകാരിയുടെ മൂത്ത സഹോദരി പ്രതികരിച്ചു.

അതേസമയം പീഡനത്തിരയായ കുട്ടി ഗുരുശാല ആശുപത്രിയില്‍ ചികില്‍സയിലാണ്. വിദഗ്ദ ചികില്‍സ ആവശ്യമെങ്കില്‍ കുട്ടിക്ക് ഗൂണ്ടുരിലേക്ക് മാറ്റുമെന്നും ഗുരുശാല എസ്പി വ്യക്തമാക്കി.

Next Story

Related Stories