TopTop

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരന്‍ നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരന്‍ നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റ ഭാര്യ സഹോദരനുമായ നന്ദമൂരി ഹരികൃഷ്ണ അന്തരിച്ചു. 61 വയസായിരുന്നു. മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) സ്ഥാപകനുമായ എന്‍ടി രാമ റാവുവിന്റെ മകനാണ്. 2008 മുതല്‍ 2014 വരെ ടിഡിപിയുടെ രാജ്യസഭ എംപിയായിരുന്നു.

ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോളാണ് അപകടം. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയില്‍ വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡ് മീഡിയനില്‍ ഇടിക്കുകയായിരുന്നു.

ലക്ഷ്മിയാണ് ഭാര്യ. രണ്ട് വിവാഹങ്ങളില്‍ നിന്നായി പ്രശസ്ത തെലുങ്ക് നടന്‍ എന്‍ടിആര്‍ ജൂനിയര്‍ അടക്കം അഞ്ച് മക്കളാണുള്ളത്. മറ്റൊരു മകന്‍ കല്യാണ്‍ റാമും നടനാണ്. മറ്റൊരു അറിയപ്പെടുന്ന തെലുങ്ക് നടന്‍ ബാലകൃഷ്ണ സഹോദരനാണ്. ഒരു മകന്‍ ജാനകി റാം 2014ല്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഹരികൃഷ്ണയുടെ അപകടമുണ്ടായതിന് സമീപപ്രദേശത്ത് തന്നെയായിരുന്നു ഇതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയില്‍ നാര്‍കേട്പള്ളി – അഡ്ഡങ്കി ഹൈവേയിലാണ് അപകടമുണ്ടായത്.

Next Story

Related Stories