ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന് തെലങ്കാനയുടെ സഹായം 25 കോടി രൂപ

കേരളത്തെ സഹായിക്കുക തെലങ്കാനയിലെ ജനങ്ങളുടെ കടമയാണ് എന്ന് പറഞ്ഞ ചന്ദ്രശേഖര്‍ റാവു കേരളത്തിന് ഉദാരമായ സംഭാവനകള്‍ നല്‍കാന്‍ തെലങ്കാനയിലെ വ്യവസായികളോടും ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു.

പഞ്ചാബിനും ഡല്‍ഹിക്കും പിന്നാലെ തെലങ്കാനയും വെള്ളപ്പൊക്കം ദുരന്തം നേരിടുന്ന കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്യുന്നു. കേരളത്തിന് 25 കോടി രൂപ നല്‍കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞത്. പഞ്ചാബും ഡല്‍ഹിയും കേരളത്തിന് 10 കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് ഉടന്‍ 25 കോടി രൂപ എത്തിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ചന്ദ്രശേഖര്‍ റാവും നിര്‍ദ്ദേശം നല്‍കി.

2.50 കോടി വില മതിക്കുന്ന ആര്‍ഒ മെഷിനുകള്‍ (ജല ശുദ്ധീകരണത്തിന്) വിതരണം ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേരളത്തെ സഹായിക്കുക തെലങ്കാനയിലെ ജനങ്ങളുടെ കടമയാണ് എന്ന് പറഞ്ഞ ചന്ദ്രശേഖര്‍ റാവു കേരളത്തിന് ഉദാരമായ സംഭാവനകള്‍ നല്‍കാന്‍ തെലങ്കാനയിലെ വ്യവസായികളോടും ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍