ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നവര്‍ രാജ്യത്തിനാപത്ത്: കത്വ പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിച്ച ദീപിക സിംഗ് രജാവത്

ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തേയും ദീപിക അപലപിച്ചു. ആക്രമിക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് കരുത്തേകാന്‍ രാജ്യവ്യാപകമായി കരിദിനം ആചരിക്കണമെന്നും ദീപിക സിംഗ് പറഞ്ഞു.

ശബരിമല പ്രശ്‌നത്തെ രാഷ്ട്രീയ നേട്ടത്തിനുള്ള സുവര്‍ണാവസരമായി ഉപയോഗിക്കുന്നവര്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുന്നതായി, ജമ്മു കാശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിംഗ് രജാവത്. രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും സംരക്ഷിക്കുന്നവിധം ശക്തരായി യുവതലമുറയെ വാര്‍ത്തേടുക്കണമെന്ന് ദീപിക സിംഗ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ അനീതിക്കെതിരെ പ്രതികരിക്കാനും സമൂഹത്തിനായി പോരാടാനും തയ്യാറാകണമെന്നും ദീപിക പറഞ്ഞു. കേരള മീഡിയ അക്കാദമി ദേശിയ പത്രദിന വാരാചരണത്തിന്റെ സമാപനത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ച മാധ്യമസ്വാതന്ത്ര്യ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.

വ്യക്തികള്‍ക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെ വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പടയ്ക്കുന്ന മാധ്യമങ്ങള്‍ അവരുടെ ജീവന്‍ അപകടത്തിലാക്കുന്നു. കത്വ കേസില്‍ നിന്ന് മാറ്റിയത് മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റും തനിക്കെതിരെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. പണത്തിനായി കേസ് അട്ടിമറിച്ചെന്ന ആരോപണം വരെയുണ്ടായി. ഇതിനായി സ്വകാര്യ ഫോട്ടോകളും ഉപയോഗിച്ചു. മുഖ്യധാര, നവമാധ്യമങ്ങളിലൂടെ സമൂഹത്തിന്റെ മതനിരപേക്ഷ ചട്ടക്കൂട് തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ദീപിക ആവശ്യപ്പെട്ടു. അനീതിക്കെതിരെ പൊരുതുന്നവരെ കടന്നാക്രമിക്കുന്ന സാമൂഹ്യ മനഃസ്ഥിതി ദുഃഖമുണ്ടാക്കുന്നു. അതിക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചു. സ്വഭാവഹത്യയും നിരന്തര ഭീഷണിയുമായിരുന്നു ഫലം. അതിഭീകരമായ സമ്മര്‍ദ്ദം തന്നെ ആത്മഹത്യയുടെ മുനമ്പില്‍ എത്തിച്ചു. എന്നാല്‍, ഭീഷണികള്‍ക്ക് വഴങ്ങി നിശബ്ദയാകില്ല – ദീപിക പറഞ്ഞു.

ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തേയും ദീപിക അപലപിച്ചു. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. പ്രതികരിക്കുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംസ്‌കാരം അവസാനിപ്പിക്കണം. ആക്രമിക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് കരുത്ത് നല്‍കാന്‍ രാജ്യവ്യാപകമായി കരിദിനം ആചരിക്കണമെന്നും ദീപിക സിംഗ് അഭിപ്രായപ്പെട്ടു.

“എനിയ്ക്കുറപ്പാണ്, അവരെന്നെ കൊല്ലും”: കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിംഗ് രജാവത്ത്‌

ഈ പോരാട്ടത്തില്‍ വിജയം കാണാതെ പിന്നോട്ടില്ല: വൈറലായി ദീപിക സിംഗ് രജാവതിന്റെ ഫോട്ടോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍