UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയെ തെറി വിളിച്ച അമ്മമാര്‍ നാളെ നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പും: കടകംപള്ളി ബിജെപിയോട് (വീഡിയോ)

12 വര്‍ഷക്കാലം സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തിയത് ആരാണ്. അവരുടെ രാഷ്ട്രീയ താല്‍പര്യം എന്തായിരുന്നു – ഇതൊക്കെ എന്തിനാണ് മറച്ചുവയ്ക്കുന്നത്. ഇത് പുറത്തുകൊണ്ടുവരാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ അരമണിക്കൂര്‍ കൊണ്ട് തീരാവുന്ന പ്രശ്‌നമേയുള്ളൂ.

നിങ്ങള്‍ മുഖ്യമന്ത്രിയെ തെറി വിളിപ്പിച്ച അമ്മമാര്‍ നാളെ സത്യം മനസിലാക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ബിജെപിയോടും ആര്‍എസ്എസിനോടും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സന്നിധാനത്ത് നടത്തിയ അവലോകന യോഗത്തിന് ശേഷം വാര്‍ത്താമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കടകംപള്ളി. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് പോംവഴികളില്ല. ഈ വിധി രൂപപ്പെടാന്‍ കാരണമായത്, ഇത് ആരാണ് ചോദിച്ചു വാങ്ങിയത്, അതിനായി കഴിഞ്ഞ 12 വര്‍ഷക്കാലം സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തിയത് ആരാണ്. അവരുടെ രാഷ്ട്രീയ താല്‍പര്യം എന്തായിരുന്നു – ഇതൊക്കെ എന്തിനാണ് മറച്ചുവയ്ക്കുന്നത്. ഇത് പുറത്തുകൊണ്ടുവരാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ അരമണിക്കൂര്‍ കൊണ്ട് തീരാവുന്ന പ്രശ്‌നമേയുള്ളൂ. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും കള്ള പ്രചാരണങ്ങളും കള്ളക്കളികളും വഞ്ചനയും പുറത്തുവരും.

ഒന്നാം നിലക്കല്‍ സമരം എന്ന് പറഞ്ഞാണ് ഇപ്പോള്‍ ശ്രീധരന്‍ പിള്ള ഇറങ്ങിയിരിക്കുന്നത്. ഒന്നാം നിലക്കല്‍ സമരം എന്തായിരുന്നു എന്നും അതിന്‍റെ നേതാവ് ആരായിരുന്നു എന്നും നമുക്കറിയാം. നേതാവ് ഇപ്പോള്‍ ഒരു സ്ഥാനം നേടിയിരിക്കുകയാണ്. അങ്ങനെ എന്തെങ്കിലും സ്ഥാനം നേടിക്കളയാം എന്ന് ശ്രീധരന്‍ പിള്ള വിചാരിക്കുന്നുണ്ടോ? ഒന്നാം നിലക്കല്‍ സമരം കുരിശിനെതിരെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ സമരം വിശ്വാസത്തിന്‍റെ പേരിലാണ് എന്നാണ്. ഒന്നുമറിയാത്ത പാവം അമ്മമാരേ ബിജെപിക്കാരും ആര്‍എസ്എസുകാരും ഇളക്കിവിട്ടിരിക്കുകയാണ് -വണ്ടിയില്‍ പെണ്‍പിള്ളേരുണ്ടെന്നും അവരെ ഇറക്കിവിടണമെന്നും മറ്റും പറഞ്ഞ്, ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടമാര്‍ അടക്കം അവിടെയെത്തിയ സ്ത്രീകളോട് എത്ര പ്രാകൃതമായാണ് പ്രതിഷേധക്കാര്‍ പെരുമാറിയത്. മുഖ്യമന്ത്രിയെ തെറി വിളിക്കുന്ന ഈ അമ്മമാര്‍ തന്നെ സത്യം മനസിലാക്കുമ്പോള്‍ നിങ്ങള്‍ ബിജെപിക്കാരുടെയും ആര്‍എസ്എസുകാരുടെയും മുഖത്ത് കാര്‍ക്കിച്ച് തുപ്പും – കടകംപള്ളി പറഞ്ഞു.

2006ല്‍ സുപ്രീം കോടതിയെ സമീപിച്ച അഭിഭാഷകര്‍ ആര്‍എസ്എസ് അനുഭാവികളാണ്. അമിത് ഷായൊടൊപ്പം കാലിന്റെ മുകളില്‍ കാല്‍ കയറ്റി വച്ചിരുന്ന് വേദി പങ്കിടുന്ന സിദ്ധാര്‍ത്ഥ് ശംഭു എന്ന നേതാവിന്റെ ഭാര്യയാണ് ഒരാള്‍ – അഡ്വ.പ്രേരണ കുമാരി. മറ്റൊരു ഹര്‍ജിക്കാരി അഡ്വ.ഭക്തപ്രസീജ സേഥി, ബിജെപി നേതാവ് ശ്യാം സുന്ദര്‍ സേഥിയുടെ മകള്‍. സുധാപാല്‍, ലക്ഷ്മി ശാസ്ത്രി – എല്ലാം തീവ്ര മോദി പക്ഷക്കാര്‍. സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയായി ചേര്‍ക്കുകയാണ് ഉണ്ടായത്. 14 കക്ഷികളുണ്ടായി. എന്തേ തെരുവിലിറങ്ങി ഇപ്പോള്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസോ ബിജെപിയോ കേസില്‍ കക്ഷി ചേര്‍ന്നില്ല? – കടകംപള്ളി ചോദിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, രാജു എബ്രഹാം എംഎല്‍എ തുടങ്ങിയവര്‍ കടകംപള്ളിക്കൊപ്പം വാര്‍ത്താസമ്മളേനത്തില്‍ പങ്കെടുത്തു.

കടകംപള്ളിയുടെ വാര്‍ത്താസമ്മേളനം:

ശബരിമല അവലോകന യോഗം:

ലിബിക്ക് ശബരിമലയില്‍ കയറാനായില്ലെങ്കില്‍ പരാജയപ്പെടുന്നത് ഒരു മതനിരപേക്ഷ ജനതയാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍