ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്നാട്ടിൽ കാലിന്മേല്‍ കാല്‍ കയറ്റിവച്ചിരുന്നതിന്റെ പേരില്‍ മൂന്ന് ദളിതരെ വെട്ടിക്കൊന്നു

കഴിഞ്ഞ ശനിയാഴ്ച്ച കറുപ്പസ്വാമി ക്ഷേത്രത്തിന് വെളിയില്‍ രണ്ട് യുവാക്കള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നുകൊണ്ട് ഉയര്‍ന്നജാതിയിലുള്ളവരെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കം

പൊതുസ്ഥലത്ത് വച്ച് കാലിന്മേല്‍ കാല്‍ കയറ്റി വച്ച് ഇരുന്നതിന് മൂന്ന് ദളിതരെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. കെ അറുമുഖൻ, എ ഷണ്മുഖനാഥൻ, ചന്ദ്രശേഖർ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

കഴിഞ്ഞ ശനിയാഴ്ച്ച കറുപ്പസ്വാമി ക്ഷേത്രത്തിന് വെളിയില്‍ രണ്ട് യുവാക്കള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നുകൊണ്ട് ഉയര്‍ന്നജാതിയിലുള്ളവരെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് വ്യാപകമായി ആക്രമിക്കപ്പെട്ട ദളിതർ പോലീസിൽ പരാതിപ്പെട്ടു. ഇതിന്റെ പ്രകോപനം എന്നോണം ഗ്രാമത്തിലെ വൈദ്യുതബന്ധം വിഛേദിച്ച അക്രമിസംഘം മുന്‍നിശ്ചയിച്ച പ്രകാരം ആള്‍ക്കാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.

നിരവധി വീടുകള്‍ തകര്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.കാച്ചത്താനം ഗ്രാമത്തില്‍ 30 ദളിത് കുടുംബങ്ങളും 5 സവര്‍ണ ഹിന്ദുകുടുംബങ്ങളുമാണുള്ളത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍