TopTop
Begin typing your search above and press return to search.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു: സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തൃശൂര്‍ കളക്ടര്‍ ടിവി അനുപമ

ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തൃശൂരിലെ എന്‍ഡിഎന സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ജില്ല കളക്ടര്‍ ടിവി അനുപമ. തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചത്. സുരേഷ് ഗോപിയോട് 48 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കളക്ടര്‍ നോട്ടീസ് നല്‍കി.

ശബരിമല അടക്കം മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രചാരണ വിഷയങ്ങളാക്കരുത് എന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ശബരിമല പ്രചാരണ വിഷയമാക്കും എന്നായിരുന്നു തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അന്ന് പറഞ്ഞത്.


Next Story

Related Stories