Top

ബംഗാളില്‍ തൃണമൂല്‍ എംഎല്‍എയെ വെടിവച്ച് കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

ബംഗാളില്‍ തൃണമൂല്‍ എംഎല്‍എയെ വെടിവച്ച് കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസിനെ വെടിവച്ചുകൊന്നു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന നാദിയ ജില്ലയിലെ കിഷന്‍ഗഞ്ചിലാണ് സംഭവം. പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപോകാനായി വേദിയില്‍ നിന്ന് ഇറങ്ങുമ്പോളാണ് വെടിവയ്പുണ്ടായത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേഖലയിലെ സരസ്വതി പൂജയ്ക്കിടെയാണ് എംഎല്‍എയെ വെടിവച്ച് കൊന്നത്. മാതുവ സമുദായക്കാരനാണ് സത്യജിത്ത് ബിശ്വാസ്. മാതുവ സമുദായ പിന്തുണ നേടാന്‍ ബിജെപി കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയിയുടെ അനുയായികളാണ് കൊല നടത്തിയതെന്ന് തൃണമൂല്‍ ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത ആരോപിച്ചു. അതേസമയം ബിജെപിക്ക് ഈ കൊലയില്‍ യാതൊരു പങ്കുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.

Next Story

Related Stories