ഫെബ്രുവരി ഏഴിനാണ് ഹിയറിംഗ് സെഷന് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് കൂടുതല്‍ സമയം നല്‍കുന്നതിനായി 11ലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് അടക്കമുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് അയച്ച സമന്‍സ് പ്രകാരം ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ കഴിയില്ലെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി അടക്കമുള്ളവര്‍. ബിജെപി എംപി അനുരാഗ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള, പാര്‍ലമെന്റിന്റെ ഐടി കമ്മിറ്റിയാണ് ഇവരെ വിളിച്ചുവരുത്തിയത്. ഫെബ്രുവരി ഒന്നിന് ഇത് സംബന്ധിച്ച് ട്വിറ്ററിന് കത്തും നല്‍കിയിരുന്നു. ഫെബ്രുവരി ഏഴിനാണ് ഹിയറിംഗ് സെഷന് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് കൂടുതല്‍ സമയം നല്‍കുന്നതിനായി 11ലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്.
സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാന്‍ കഴിയില്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനി പ്രതിനിധിയെ അയയ്ക്കാവുന്നതാണ് എന്നും പാര്‍ലമെന്ററി സമിതി ട്വിറ്ററിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ കണ്ടന്റും അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ളവര്‍ ആരും തന്നെ ട്വിറ്റര്‍ ഇന്ത്യയില്‍ ഇല്ല എന്നാണ് ഫെബ്രുവരി ഏഴിന്റെ കത്തില്‍ ട്വീറ്റര്‍ ലീഗല്‍ – പോളിസി ഹെഡ് ആയ വിജയ പറയുന്നത്. ട്വിറ്റര്‍ ഇന്ത്യയിലെ ഏതെങ്കിലും ജൂനിയര്‍ എംപ്ലോയിയെ കമ്മിറ്റിക്ക് മുമ്പാകെ അയയ്ക്കുന്നത് ഉചിതമായിരിക്കില്ലെന്നും ഗഡ്ഡെ പറയുന്നു. നേരത്തെ യുഎസ് കോണ്‍ഗ്രസും സിംഗപ്പൂര്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയനും ട്വിറ്ററിനെ ഹിയറിംഗിനായി വിളിപ്പിച്ചിരുന്നു.