TopTop

2011ല്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡ്രൈവര്‍ പിടിയില്‍

2011ല്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡ്രൈവര്‍ പിടിയില്‍
2011ല്‍ സിനിമാസെറ്റില്‍ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ട്രാവലര്‍ ഓടിച്ചിരുന്ന ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയെ തട്ടിക്കൊണ്ടുപോയ ട്രാവലര്‍ ഓടിച്ച കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷ് പിടിയിലായത്. കൊച്ചിയില്‍ നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ നേതൃത്വത്തിലായിരുന്നു സംഭവം.

കേസില്‍ നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കോതമംഗലം സ്വദേശികളായ എബിന്‍, വിബിന്‍ എന്നിവരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എറണാകുളത്തേക്ക് ഷൂട്ടിങിന് വന്നപ്പോള്‍ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

Next Story

Related Stories