ന്യൂസ് അപ്ഡേറ്റ്സ്

മാഹിയില്‍ സിപിഎം പ്രവര്‍ത്തകനെ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊന്നു; മണിക്കൂറുകള്‍ക്കകം തിരിച്ചും

കൊലപാതകത്തില്‍ പ്രതിഷേധിച്ചു സിപിഎമ്മും ബിജെപിയും കണ്ണൂരിലും മാഹിയിലും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

മാഹിയില്‍ സിപിഎമ്മിന്റെയും ആര്‍ എസ് എസിന്റെയും പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗംവും മുന്‍ നഗരസഭാ കൌണ്‍സിലറുമായ കണ്ണിപ്പോയില്‍ ബാബു (47) വെട്ടേറ്റു മരിച്ചു മണിക്കൂറുകള്‍ക്കകമാണ് ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ യു സി ഷമേജ് (36) ന്യൂമാഹിയില്‍ കൊല്ലപ്പെട്ടത്.

പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി ഒന്‍പതുമണിയോട് അടുപ്പിച്ചാണ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബാബു വീട്ടിലേക്ക് പോകുന്നവഴി ഒരു സംഘം ആക്രമിക്കുകയായിരുന്നു. കഴുത്തിനുള്‍പ്പെടെ വെട്ടി അതിക്രൂരമായാണ് ബാബുവിനെ കൊലപ്പെടുത്തിയത്.

ബാബുവിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഷമേജിനെ ഒരു സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് ഷമേജ് മരിച്ചത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ചു സിപിഎമ്മും ബിജെപിയും കണ്ണൂരിലും മാഹിയിലും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍