ബോംബെ സ്‌ഫോടനം: അധോലോകനായകന്‍ അബുസലീമിന് ജീവപര്യന്തം, രണ്ട് പേര്‍ക്ക് വധശിക്ഷ

താഹിര്‍ മര്‍ച്ചന്റ്, ഫിറോസ്‌ ഖാന്‍ എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.

1993ലെ ബോംബെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ അധോലോക നായകന്‍ അബു സലീമിന് ജീവപര്യന്തം തടവ് ശിക്ഷ. താഹിര്‍ മര്‍ച്ചന്റ്, ഫിറോസ്‌ ഖാന്‍ എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. മുംബൈയിലെ ടാഡ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു പ്രതി കരീമുള്ള ഖാനും ജീവപര്യന്തം തടവ് വിധിച്ചു. അബു സലീമും കരീമുള്ള ഖാനും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം.

റിയാസ് സിദ്ദിഖിക്ക് 10 വര്‍ഷം തടവ് ശിക്ഷയാണ് കിട്ടിയിരിക്കുന്നത്. ഗൂഢാലോചനയുടെ സൂത്രധാരനെന്ന് കണ്ടെത്തിയ മുസ്തഫ ദൊസ്സ ജൂണ്‍ 28ന് ജയിലില്‍ വച്ച് മരിച്ചിരുന്നു. ദൊസ്സയും മെര്‍ച്ചന്റും ഫിറോസും ഗൂഢാലോചനയില്‍ പ്രധാന പങ്ക് വഹിച്ചതായാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മറ്റൊരു പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ 2015 ജൂലായ് 30ന് നടപ്പാക്കി. മുംബയ് സ്‌ഫോടന പരമ്പര കേസില്‍ ഇന്ത്യ വര്‍ഷങ്ങളായി തേടുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോളും പാകിസ്ഥാനിലുണ്ടെന്നാണ് കരുതുന്നത്. 1993 മാര്‍ച്ചിലുണ്ടായ ബോംബെ നഗരത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും എഴുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍