TopTop
Begin typing your search above and press return to search.

കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി; കയ്യടിച്ച് അനുയായികള്‍ (വീഡിയോ)

കള്ളവോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബദോന്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും യുപി മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മകളുമായ സംഘമിത്ര മൗര്യയാണ് കള്ളവോട്ടിന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. സംഘമിത്രയുടെ ആഹ്വാനം കയ്യടിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ ഇമ്രാന്‍ അബ്ബാസ് ആണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ശക്തമായ പ്രതിഷേധമാണ് ട്വിറ്ററില്‍ സംഘമിത്രയ്‌ക്കെതിരെ ഉയരുന്നത്. ഒരു വോട്ട് പോലും പാഴാക്കരുത്. ആരെങ്കിലും ഇല്ലെന്നുണ്ടെങ്കില്‍ വ്യാജ സ്ലിപ്പ് ഉപയോഗിച്ച് അവരുടെ വോട്ട് ചെയ്യണം. അവസരം കിട്ടിയാല്‍ നിങ്ങള്‍ അത് ചെയ്യണം. സംഘമിത്രയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.

വിവാദ പ്രസ്താവനകളിലൂടെ സംഘമിത്ര മൗര്യ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാമിനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ നിന്ന് വിവാഹം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചതും വിവാദമായിരുന്നു.


Next Story

Related Stories