TopTop

യുഎസില്‍ വീണ്ടും വെടിവയ്പ്: ട്രംപ് അധികാരത്തില്‍ വന്ന ശേഷം കൊല്ലപ്പെടുന്നത് അഞ്ചാമത്തെ ഇന്ത്യക്കാരന്‍

യുഎസില്‍ വീണ്ടും വെടിവയ്പ്: ട്രംപ് അധികാരത്തില്‍ വന്ന ശേഷം കൊല്ലപ്പെടുന്നത് അഞ്ചാമത്തെ ഇന്ത്യക്കാരന്‍
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ഇത്തരത്തില്‍ ഇത് അഞ്ചാമത്തെ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ടെന്നിസിയില്‍ 56കാരനായ ഖണ്ഡു പട്ടേലാണ് കൊല്ലപ്പെട്ടത്. അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നില്‍ ഹൗസ് കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഖണ്ഡു പട്ടേല്‍. മോട്ടലിന് പുറത്ത് നിന്നാണ് പട്ടേലിന് വെടിയേറ്റത്.

രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വെടിവയ്പിനിടയില്‍ പെടുകയായിരുന്നു ഖണ്ഡു പട്ടേലെന്നാണ് പറയുന്നത്. ഭാര്യയും മക്കളും ഖണ്ഡുവിനൊപ്പം മോട്ടലിലാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞ ശേഷം പുറത്ത് നടക്കാനിറങ്ങിയതായിരുന്നു ഖണ്ഡു. ഫെബ്രുവരി 22ന് കന്‍സാസില്‍ വംശീയ ആക്രമണത്തിന്റെ ഭാഗമായി ശ്രീനിവാസ് കുച്ചിബോട്‌ല എന്ന ഇന്ത്യക്കാരനെ വെടി വച്ച് കൊന്നിരുന്നു. തുടര്‍ന്ന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി ഹര്‍ണിഷ് പട്ടേല്‍, ശശികല നാര, അനീഷ് നാര എന്നീ ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.

Next Story

Related Stories