ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കുട്ടിയെ ഐസിയുവിൽ കെട്ടിയിട്ട് കൂട്ടബലാത്സംഗം; പ്രതികള്‍ ഒളിവിൽ

അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഒരേ സമയം രാജ്യത്തെ നടക്കുന്ന സംഭവമുണ്ടായത്. അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാമ്പുകടിയേറ്റതിനെ തുടര്‍ന്നു തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വെന്‍റിലേറ്ററില്‍നിന്നു മാറ്റിയ ഉടനെ ജീവനക്കാര്‍ കുട്ടിക്കു മയങ്ങുന്നതിനുളള കുത്തിവയ്പ് നല്‍കി. ഇതിനുശേഷം കൈകളും കാലുകളും കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നുവെന്ന് മലയാള മനോരമ റിപ്പോട്ട് ചെയ്യുന്നു.

ജനറല്‍ വാര്‍ഡിലേക്കു മാറ്റിയപ്പോഴാണു പെണ്‍കുട്ടി ബന്ധുക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് റജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ ആശുപത്രി ജീവനക്കാര്‍ ഒളിവില്‍ പോയി. പ്രതികളില്‍ ഒരാള്‍ കംപൗണ്ടറും നാലുപേര്‍ ക്ലീനിങ് ജീവനക്കാരുമാണ്.

നടക്കുന്നത് അസമിനെ കത്തിക്കാന്‍ പോന്ന രാഷ്ട്രീയ കളികള്‍; രാജ്യത്തിന് ഒട്ടാകെയുള്ള മുന്നറിയിപ്പാണിത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍