TopTop

മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്ത കാര്യങ്ങളാണോ മണിയെക്കൊണ്ട് പറയിപ്പിക്കുന്നത്?: വിഡി സതീശന്‍

മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്ത കാര്യങ്ങളാണോ മണിയെക്കൊണ്ട് പറയിപ്പിക്കുന്നത്?: വിഡി സതീശന്‍
നാല് സ്ത്രീകൾ മാത്രം നടത്തുന്ന സമരമാണ് എംഎം മണി പറയുന്നു. എന്തിനാണ് നാല് സ്ത്രീ കളുടെ സമരത്തെ ഭയപ്പെടുന്നത്? റവന്യൂ മന്ത്രി കൈയേറ്റം ഒഴിപ്പിക്കാൻ സബ് കളക്‌ടറെ അയച്ചു. ടോം സഖറിയ കൈയേറ്റക്കാരൻ എന്ന് ചന്ദ്രശേഖരൻ പറയുന്നു. എന്നാല്‍ സബ് കളക്ടര്‍ കോന്തൻ എന്നും ടോം സക്കറിയ പുണ്യവാളൻ എന്ന് എം എം മണി പറയുന്നു. കൂട്ടുത്തരവാദിത്തം ഇല്ലെന്ന്‍ വ്യക്തം.

റവന്യു മന്ത്രി ഈ മന്ത്രി സഭയ്ക്ക് അകത്തോ പുറത്തോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. രണ്ടാം റാങ്ക് നേടിയ ഐഎഎസ് കാരനെ ഊളമ്പാറ യിലേക്ക് അയക്കും എന്ന് പറയുന്നത്. ഇടുക്കി ജില്ലയിലെ മറ്റൊരു എം എൽ എ ആയ റോഷൻ അഗസ്റ്റിൻ ഇവിടെ ഇരിക്കുന്നു. ഇവരുടെയൊന്നും ഭാഷ മണിയുടെ ഭാഷയല്ല. ഇടുക്കിക്കാരെ അപമാനിക്കരുതെന്നും എം എം മണിക്കെതിരെ ജനയുഗം എഴുതിയ എഡിറ്റോറിയൽ വിഡി സതീശന്‍ സഭയിൽ വായിച്ചു.

Next Story

Related Stories