TopTop
Begin typing your search above and press return to search.

മുസ്ലീം യുവാവുമായുള്ള ബന്ധത്തിന്റെ പേരില്‍ ഹിന്ദു യുവതിക്ക് യുപി പൊലീസിന്റെ മര്‍ദ്ദനം (വീഡിയോ)

മുസ്ലീം യുവാവുമായുള്ള ബന്ധത്തിന്റെ പേരില്‍ ഹിന്ദു യുവതിക്ക് യുപി പൊലീസിന്റെ മര്‍ദ്ദനം (വീഡിയോ)

മുസ്ലീം യുവാവുമായുള്ള ബന്ധത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവതിക്ക് പൊലീസുകാരുടെ മര്‍ദ്ദനം. മീററ്റിലാണ് സംഭവം. എന്തിനാണ് ഹിന്ദവിന് പകരം മുസ്ലീമിനെ പങ്കാളിയായി തിരഞ്ഞെടുത്തത് എന്ന് ചോദിച്ചാണ് പൊലീസുകാര്‍ സ്ത്രീയെ മര്‍ദ്ദിക്കുന്നത്. ആള്‍ക്കൂട്ട അതിക്രമത്തില്‍ നിന്ന് രക്ഷിക്കുകയാണ് എന്ന് വ്യാജേന പൊലീസുകാര്‍ ഇവരെ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് പൊലീസുകാര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദ്ദിക്കുന്നത്. പൊലീസ് അതിക്രമത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്തതിന് പിന്നാലെ നാല് പൊലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു പുരുഷ കോണ്‍സ്റ്റബിളിനും വനിത കോണ്‍സ്റ്റബിളിനും ഇടയിലാണ് ഇരയായ സ്ത്രീ ഇരിക്കുന്നത്. നാട്ടില്‍ ഇത്രയും ഹിന്ദുക്കളുണ്ടായിട്ടും നിനക്ക് ഒരു മുസ്ലീമിനെയാണോ കിട്ടിയത് എന്ന് ഒരു പുരുഷ പൊലീസുകാരന്‍ ചോദിക്കുന്നു. ഈ സമയം വനിതാ കോണ്‍സ്റ്റബിള്‍ ഇവരെ തല്ലാന്‍ തുടങ്ങുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സഹപാഠികളുമായ ഹിന്ദു യുവതിയും മുസ്ലീം യുവാവുമാണ് അക്രമത്തിന് ഇരയായത്. വിഎച്ച്പി പ്രവര്‍ത്തകര്‍ യുവാവിന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി ഇരുവരേയും ആക്രമിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് രണ്ട് വാഹനങ്ങളിലായാണ് ഇവരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ഇവരുടെ ബന്ധം ലവ് ജിഹാദ് ആണ് എന്ന് വിഎച്ച്പി ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിലും വിഎച്ച്പി പ്രവര്‍ത്തകര്‍ പീഡനം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. അക്രമി സംഘത്തില്‍ പെട്ട ഒരു വിഎച്ച്പി പ്രവര്‍ത്തകനെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

വീഡിയോ - എന്‍ഡിടിവി


Next Story

Related Stories