TopTop

ഞാന്‍ ജീവിച്ചിരിപ്പുണ്ട്: തന്റെ 'മരണ' വാര്‍ത്ത കണ്ട നടൻ വിജയരാഘവൻ പൊലീസില്‍ പരാതി നൽകി

ഞാന്‍ ജീവിച്ചിരിപ്പുണ്ട്: തന്റെ
നടന്‍ വിജയ രാഘവൻ മരിച്ചെന്ന വാർത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അതേസമയം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതിയുമായി വിജയരാഘവന്‍ പൊലീസിനെ സമീപിച്ചു. സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. ഇത് മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കും എന്ന് ഡിജിപി ടിപി സെന്‍കുമാര്‍ വ്യക്തമാക്കി.

വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ചിത്രം സഹിതമാണ് വാർത്ത ഫെയ്സ്ബുക്കിലും വാട്ട്സ് ആപ്പിലും മറ്റും പ്രചരിക്കുന്നത്. അതേസമയം, വാർത്തയ്ക്കെതിരെ വിജയരാഘവൻ രംഗത്തെത്തി. രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രമാണിതെന്ന്‍ വ്യക്തമാക്കിയ അദ്ദേഹം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

Next Story

Related Stories