ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് ഭീഷണി: പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണുവും സനലും റിമാന്‍ഡില്‍

ദിലീപിനെ ബ്ലാക്‌മെയിലിംഗ് ചെയ്തതായുള്ള പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

നടന്‍ ദിലീപിന്റെ മാനേജരെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന രണ്ട് പേരെ റിമാന്‍ഡ് ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി വിഷ്ണു, പത്തനംതിട്ട സ്വദേശി സനല്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി ജയിലിനുള്ളില്‍ വച്ച് ഗൂഢാലോചന നടത്തി, സുനിയ്ക്ക് സഹായം നല്‍കി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ദിലീപിനെ ബ്ലാക്‌മെയിലിംഗ് ചെയ്തതായുള്ള പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നലെ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍