UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം തള്ളിപ്പറഞ്ഞ പെരിങ്ങമല മാലിന്യ പ്ലാന്‍റ് വിരുദ്ധ സമരവേദിയില്‍ വി എസ്

അഭിസംബോധന ചെയ്ത് സംസാരിച്ചില്ലെങ്കിലും സമരക്കാരെ അഭിവാദ്യം ചെയ്ത് കുറച്ചു സമയം വി എസ് സമര വേദിയില്‍ ചിലവഴിച്ചു

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പെരിങ്ങമല മാലിന്യ പ്ലാന്‍റ് വിരുദ്ധ സമരവേദിയില്‍ വി എസ് അച്ചുതാനന്ദന്‍. സിപിഎം തള്ളിപ്പറഞ്ഞ സമരത്തില്‍ വി എസ് പങ്കെടുത്തത് ഏറെ പ്രധാന്യത്തോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ കേരളവും കാണുന്നത്. അഭിസംബോധന ചെയ്ത് സംസാരിച്ചില്ലെങ്കിലും സമരക്കാരെ അഭിവാദ്യം ചെയ്ത് കുറച്ചു സമയം വി എസ് സമര വേദിയില്‍ ചിലവഴിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ പാലോട് രവി പീതാംബര ക്കുറുപ്പ് എന്നിവരാണ് വി എസിനെ സമരവേദിയിലേക്ക് സ്വീകരിച്ചത്. കവി സുഗതകുമാരിയും ഇന്ന് സമര വേദി സന്ദര്‍ശിക്കാന്‍ എത്തി.

2018 ജൂണ്‍ മാസത്തിലാണ് പെരിങ്ങമ്മല പഞ്ചായത്തിലെ പന്നിയോട്ട് കടവില്‍ മാലിന്യപ്ലാന്റ് സ സ്ഥാപിക്കാന്‍ സര്ക്കാര്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്ത പുറത്തു വരുന്നത്. ജൂലൈ ഒന്നാം തീയതി പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് നാട്ടുകാര്‍ സമരം ആരംഭിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ്, ബിജെപി പാര്‍ട്ടികള്‍ സമരവുമായി സഹകരിക്കുമ്പോഴും സി പി എം സമരത്തെ തള്ളിപ്പറയുകയായിരുന്നു.

ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഗ്രിഫാമിന്റെ 15 ഏക്കര്‍ സ്ഥലമാണ് നഗര മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാലിന്യ പ്ലാന്റിനായി അനുവദിച്ചിട്ടുള്ളത്. വാമനപുരം നദിയുടെ പ്രധാന കൈവഴിയായ ചിറ്റാര്‍ നദിയുടെ ഉറവിടമാണ് ഇവിടം. പന്നിയോട്ട് കടവ്, മുല്ലച്ചല്‍, ഒരു പറകരിക്കകം,അടിപറമ്പ് ,വെങ്കട്ട, പേത്തല കരിക്കകം തുടങ്ങി പട്ടികജാതി-പട്ടികവര്‍ഗ കോളനികള്‍ പ്ലാന്റിന് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. മുപ്പത്തി അഞ്ചോളം കുടിവെള്ള പദ്ധതികളെയും ജന ജീവിതത്തെ തന്നെയും പദ്ധതി ബാധിക്കും എന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന പ്രധാന വാദം. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ സമിതികള്‍ള്‍ ഏറെ പരിസ്ഥിതി ദുര്‍ബലമായ പ്രദേശമെന്ന് ചൂണ്ടിക്കാട്ടിയ പ്രദേശമാണ് പെരിങ്ങമല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍